Sunday December 04, 2016
Latest Updates

തിരണ്ടി മത്സ്യം കുത്തിക്കൊന്ന മുതല വേട്ടക്കാരന്‍ ഇര്‍വിന്‍ സ്റ്റീവിന്റെ സ്മരണകളുമായി കാമറാമാന്‍

തിരണ്ടി മത്സ്യം കുത്തിക്കൊന്ന മുതല വേട്ടക്കാരന്‍ ഇര്‍വിന്‍ സ്റ്റീവിന്റെ സ്മരണകളുമായി കാമറാമാന്‍

മുതല വേട്ടക്കാരന്‍ സ്റ്റീവ് ഇര്‍വിന്റെ ഓര്‍മ്മകളുമായി അദ്ദേഹത്തിന്റെ ക്യാമറാമാന്‍ ജസ്റ്റിന്‍ ലിയോണ്‍ രംഗത്ത്. താന്‍ മരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഇര്‍വ്വിന്‍ അന്ത്യശ്വാസം വലിച്ചതെന്ന് ലിയോണ്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
2006ല്‍ ക്വീന്‍സ്ലാന്‍ഡില്‍ വച്ച് കൊല്ലപ്പെട്ട സ്റ്റീവ് ഇര്‍വ്വിന്റെ അവസാന നിമിഷങ്ങള്‍ വിശദീകരിച്ചുകൊണ്ട് ക്യാമറാമാന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ എത്തുന്നത് ഇതാദ്യമായാണ്.

സ്റ്റീവ് ഇര്‍വിന്‍ മരിക്കാന്‍ കാരണമായത് സ്വന്തം നിഴലാണെന്നാണ് അദ്ദേഹത്തിന്റെ വലംകൈയായ ലയോണ്‍സ് പറഞ്ഞത്. സ്റ്റീവിന്റെ വലംകയ്യായാണ് ലയോണ്‍സ് അറിയപ്പെട്ടിരുന്നത്.2006 സെപ്തംബര്‍ നാലിനാണ് സ്റ്റീവ് ഇര്‍വിന്‍ സ്റ്റിങ് റേ എന്നറിയപ്പെടുന്ന ഭീമന്‍ തിരണ്ടിയുടെ ആക്രമണത്തില്‍ മരിച്ചത്.

ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നോര്‍ത്ത് ക്യൂന്‍സ്‌ലാന്റിലെ കടലില്‍ കറങ്ങുന്നതിനിടെയാണ് ഒരു ഭീമന്‍ തിരണ്ടി അവരുടെ ശ്രദ്ധയില്‍ പെടുന്നത്. എട്ട് അടിയോളം നീളമുണ്ടായിരുന്ന തിരണ്ടിയുടെ നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം സ്റ്റീവ് ഇര്‍വിന്‍ തിരണ്ടിക്ക് അടുത്തേക്ക് പോവുകയായിരുന്നു.

സാധാരണ തിരണ്ടികള്‍ മനുഷ്യനെ ആക്രമിക്കില്ല എന്നത് കൊണ്ടാണ് സ്റ്റീവ് അവന്റെ അടുത്തേക്ക് പോയത്. എന്നാല്‍ പിന്നീടു നടന്നത് ഏവരെയും ദുഖിപ്പിക്കുന്ന സംഭവം ആയിരുന്നെന്ന് ജസ്റ്റിന്‍ ഓര്‍ക്കുന്നു.സ്റ്റീവ് ഇര്‍വിന്റെ നിഴല്‍ കണ്ട തിരണ്ടി ഒരു സ്രാവ് തന്നെ ആക്രമിക്കാന്‍ വരികയാണെന്ന് കരുതി തന്റെ വാല്‍ ഉപയോഗിച്ച് ഇര്‍വിനെ ശക്തിയായി കുത്തുകയായിരുന്നു.

സ്വയം രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ നൂറുകണക്കിന് മുറിവുകളാണ് തിരണ്ടി ഇര്‍വിന്റെ ശരീരത്തില്‍ വരുത്തിയിരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഇര്‍വിന് ചുറ്റും രക്തം പരന്നൊഴുകുന്നത് കണ്ടപ്പോളാണ് അപകടം മനസ്സിലായത്. ഉടനടി അദ്ദേഹത്തെ ബോട്ടിലേക്ക് മാറ്റിയെങ്കിലും ഹൃദയഭാഗത്ത് ഏറ്റ ആഴത്തിലുള്ള മുറിവ് മാരകമായിരുന്നു.

ചൂടാക്കിയ കത്തി വെണ്ണയിലൂടെ നീങ്ങുന്നത് പോലെയാണ് ഇര്‍വിന്റെ നെഞ്ചിലൂടെ തിരണ്ടിയുടെ വാല്‍ തുളഞ്ഞു കയറിയത്.നിമിഷനേരം കൊണ്ട് രണ്ട് ഇഞ്ച് നീളത്തിലാണ് മുറിവുണ്ടായത്. അഥവാ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായാലും രക്ഷിക്കാനാകുമായിരുന്നില്ലെന്ന് ലയോണ്‍സ് പറഞ്ഞു. അത്രക്ക് ആഴമേറിയ മുറിവായിരുന്നു നെഞ്ചിലുണ്ടായിരുന്നത്. വേദനയില്‍ പുളഞ്ഞ ഇര്‍വിന്‍ അധികം താമസിയാതെ മരിച്ചു. താന്‍ മരിക്കുകയാണ് എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞതെന്ന് ലിയോണ്‍സ് വേദനയോടെ ഓര്‍ക്കുന്നു.


മൂര്‍ച്ചയേറിയ വാലുകൊണ്ട് സ്രാവ് വംശത്തില്‍പ്പെട്ട മത്സ്യം ഇര്‍വ്വിനെ ആക്രമിക്കുകയായിരുന്നു. ക്യാമറ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം അപകടത്തില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ മികച്ച പ്രകടനമാവുമെന്ന് കരുതിയ സ്ഥാനത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ പ്രകടനമായി അത് മാറുകയായിരുന്നു.

മത്സ്യം ചാടിവന്ന് ഇര്‍വ്വിന്റെ നെഞ്ചില്‍ വളരെ ശക്തിയില്‍ കുത്തുകയായിരുന്നുവെന്നാണ് ലിയോണ്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഹൃദയത്തിന് രണ്ടിഞ്ചാഴത്തില്‍ മുറിവേറ്റിരുന്നുവെന്നും അതില്‍ നിന്നും രക്തവും മറ്റും പുറത്തേക്കു കുതിക്കുകയായിരുന്നുവെന്നും ലിയോണ്‍ പറഞ്ഞു. അന്ന് സംഘത്തിലുണ്ടായിരുന്നവര്‍ ഇര്‍വ്വിനെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

ഇര്‍വ്വിന്‍ ആക്രമിക്കപ്പെട്ടത് അവിടെവച്ചുള്ള അവസാന രംഗങ്ങള്‍ ഷൂട്ട്‌ചെയ്യുമ്പോഴായിരുന്നുവെന്നും ലിയോണ്‍ വ്യക്തമാക്കി. ഒരു വമ്പന്‍ തിരണ്ടി മത്സ്യമാണ് ഇര്‍വ്വിനെ ആക്രമിച്ചത്. നിമിഷങ്ങള്‍കൊണ്ടു തന്നെ ആക്രമണം നടക്കുകയും മത്സ്യം ഇര്‍വ്വിനെ വിട്ടകന്നുപോവുകയും ചെയ്തിരുന്നുവെന്നും ലിയോണ്‍ പറഞ്ഞു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെങ്കിലും അത് ഒരിക്കലും പ്രദര്‍ശിപ്പിക്കരുതെന്ന് ഓര്‍ത്തിരുന്നുവെന്നും ലിയോണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ക്ക് അപകടം പറ്റിയതായാലും മുറിവേറ്റതായാലും ഷോ അതേപോലെ നടത്തണമെന്നായിരുന്നു ഇര്‍വ്വിന്‍ പറഞ്ഞിരുന്നതെന്നും അതിനാല്‍ രണ്ടാമത് ക്യാമറാമാന്‍ അത് പ്രദര്‍ശനത്തിന് നല്‍കുകയാണ് ചെയ്തതെന്നും ഇപ്പോള്‍ ദൃശ്യങ്ങള്‍ക്ക് എന്തുസംഭവിച്ചുവെന്ന് അറിയില്ലെന്നും ലിയോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Scroll To Top