Tuesday December 06, 2016
Latest Updates

തിരക്കില്ലാത്ത സമയത്തെ ഡാര്‍ട്ട് ,ബസ് നിരക്കുകള്‍ കുറയ്ക്കാന്‍ പദ്ധതി

തിരക്കില്ലാത്ത സമയത്തെ ഡാര്‍ട്ട് ,ബസ് നിരക്കുകള്‍ കുറയ്ക്കാന്‍ പദ്ധതി

ഡബ്ലിന്‍ :തിരക്കില്ലാത്ത സമയങ്ങളില്‍ ഡാര്‍ട്ടിന് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം പരിഗണനയിലെടുത്തിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍.

കൂടാതെ തിരക്കു കുറയുന്ന സമയങ്ങളിലെ ബസ് നിരക്കുകളും കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടായേക്കും. കൂടുതലും ആളുകള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നത് ഡാര്‍ട്ടും ബസും തന്നെയാണെന്ന് മന്ത്രി പറഞ്ഞു.

ഡാര്‍ട്ടിന്റെയും ബസിന്റെയും നിരക്കുകള്‍ കുറയക്കുന്നതിനെ വ്യക്തിപരമായി താന്‍ പിന്തുണയക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പൊതു ഗതാഗതത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്കാണ് ഇത്തവണ ഗതാഗത വകുപ്പ് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഡാര്‍ട്ട്, ഐറിഷ് റെയില്‍, ഡബ്ലിന്‍ ബസ്, ബസ് എയ്‌റീന്‍ തുടങ്ങിയപൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ഗതാഗത സൗകര്യങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കപ്പെട്ടതോടെ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കപ്പെടേണ്ടതായുണ്ട് . എന്നാല്‍ ഇപ്പോല്‍ ഗതാഗത വകുപ്പ് മന്ത്രി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.

ഏതായാലും തിരക്ക് കുറവുള്ള സമയങ്ങളിലെ നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ് മന്ത്രി. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് കൂടുതല്‍ ജനങ്ങളെ ഇത്തരം ഗതാഗത സൗകര്യങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്താനുള്ള പ്രേരണ നല്‍കാനാണെന്നാണ് മന്ത്രി വരേദ്കര്‍ പറയുന്നത്..

Scroll To Top