Saturday December 10, 2016
Latest Updates

തിടുക്കത്തില്‍ മന്ത്രിസ്ഥാനം രാജിവച്ചതില്‍ അലന്‍ ഷാറ്റര്‍ക്ക് കുറ്റബോധം

തിടുക്കത്തില്‍ മന്ത്രിസ്ഥാനം രാജിവച്ചതില്‍ അലന്‍ ഷാറ്റര്‍ക്ക് കുറ്റബോധം

ഡബ്ലിന്‍: ഗാര്‍ഡ വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ചതില്‍ അലന്‍ ഷാറ്റര്‍ക്ക് കുറ്റബോധം. രാജി തീരുമാനം തിടുക്കത്തിലായിപ്പോയെന്നു ഷാറ്റര്‍ പറഞ്ഞു. ഗാര്‍ഡ വിവാദത്തില്‍ ഇടപെടുന്നതില്‍ മന്ത്രി പരാജയപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ജസ്റ്റിസ് മന്ത്രിയായിരുന്ന അലന്‍ ഷാറ്റര്‍ രാജി വച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ ഷാറ്ററുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി വിലയിരുത്തിയിരുന്നു. വിവാദം സംബന്ധിച്ചുള്ള തുടര്‍ അന്വേഷണത്തിന്റെ നിബന്ധനകള്‍ നിര്‍ണ്ണയിക്കുന്നതിനു മുമ്പ് പാര്‍ലമെന്റ് കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്നും ഷാറ്റര്‍ ആവശ്യപ്പെട്ടു. 

സീന്‍ ഗീരിനാണ് ഗാര്‍ഡ വിവാദത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ടില്‍ ഷാറ്റര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പുറത്ത് വന്നതിനിടെ തുടര്‍ന്ന് മെയ് 7 നാണ് അദ്ദേഹം രാജി വച്ചത്. പകരം ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് ജസ്റ്റിസ് മന്ത്രിയായി. തനിക്കെതിരായ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഷാറ്റര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം റിപ്പോര്‍ട്ടിനെതിരെ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഗീരിന്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ഷാറ്റര്‍ പറഞ്ഞു. 

ജസ്റ്റിസ് സെക്രട്ടറി ജനറല്‍ ബ്രിയാന്‍ പഴ്‌സലിനെയും അലന്‍ ഷാറ്റര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്ന് അയച്ച ഒരു കത്ത് ബ്രിയാന്‍ തനിക്ക് കൈമാറിയില്ലെന്ന് ഷാറ്റര്‍ പറഞ്ഞു. ഗാര്‍ഡ വിസില്‍ ബ്ലോവര്‍ സര്‍ജന്റ് മകബെ ചൂണ്ടിക്കാട്ടിയ ചില വിഷയങ്ങള്‍ ഉള്‍പ്പെടുന്ന കത്താണ് ബ്രിയാന്‍ തന്നില്‍ നിന്ന് മറച്ച് വച്ചത്. ഗീരിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് താന്‍ ഈ കത്തിനെക്കുറിച്ച് അറിഞ്ഞതെന്നും ഷാറ്റര്‍ പറഞ്ഞു. 

Scroll To Top