Saturday December 10, 2016
Latest Updates

തിക്രിത്തിലെ ആശുപത്രിക്ക് പുറത്ത് സ്‌ഫോടനമുണ്ടായെന്ന് മലയാളി നഴ്‌സുമാര്‍ ; ബന്ധുക്കള്‍ ആശങ്കയില്‍

തിക്രിത്തിലെ ആശുപത്രിക്ക് പുറത്ത് സ്‌ഫോടനമുണ്ടായെന്ന് മലയാളി നഴ്‌സുമാര്‍ ; ബന്ധുക്കള്‍ ആശങ്കയില്‍

ബാഗ്ദാദ്: തിക്രിത്തില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ഇറാഖില്‍ ജോലി ചെയ്യുന്ന മലയാളിയായ മറീന ജോസ് എന്നയാളാണ് തികൃത്തിലെ ആശുപത്രിക്ക് സമീപം സ്‌ഫോടനം നടന്നതായി അറിയിച്ചത്. ഇനിയും ഇറാഖില്‍ തുടരുന്നത് സുരക്ഷിതമല്ലെന്നും സ്‌ഫോടനത്തെ തുടര്‍ന്ന് റെഡ് ക്രോസ് സ്ഥലത്ത് നിന്ന് പിന്മാറിയാതായും മറീന ജോസ് അറിയിച്ചു.

തിക്രിത്തിലെ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപം സ്‌ഫോടനം നടന്നുവെന്ന റിപ്പോര്‍ട്ട് മലയാളി നഴ്‌സുമാരുടെ കുടുംബാംഗങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനിടെ ഇറാഖ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ വിവിധ അറബ് രാഷ്ട്രങ്ങളിലെ സ്ഥാനപതിമാര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

കുവൈറ്റ്, സൗദിഅറേബ്യ, ബഹ്‌റന്‍, ഖത്തര്‍, യു.എ.ഇ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ യോഗത്തില്‍ പങ്കെടുത്തു. അതിനിടെ ഇറാഖില്‍ സുന്നി തീവ്രവാദികള്‍ കയ്യടക്കിയ തിക്രിത്ത് തിരിച്ച് പിടിക്കാന്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Scroll To Top