Thursday December 08, 2016
Latest Updates

താല ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഫായതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി

താല ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഫായതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി

ഡബ്ലിന്‍: താല ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഫായതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി. താല സ്വദേശിനിയും ഒരു കുട്ടിയുടെ അമ്മയുമായ ഡിയാന മാര്‍ട്ടിന്‍ (34) മരിച്ച സംഭവത്തിലാണ് വിചാരണ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം മെയ് 31 നാണ് ഡിയാന താല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ന്യുമോണിയ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഡിയാന ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെന്റിലേറ്റര്‍ ഒഫായതിനെ തുടര്‍ന്ന് ഡിയാനയുടെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു.

ഡബ്ലിനിലെ കൊറോണര്‍ കോടതിയിലാണ് വിചാരണ തുടങ്ങിയത്. മുന്നറിയിപ്പില്ലാതെ വെന്റിലേറ്റര്‍ ഓഫാക്കുകയും വെന്റിലേറ്റര്‍ ഓഫാക്കിയതായി ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞപ്പോഴേക്ക് രോഗിയുടെ മരണം സംഭവിച്ചു എന്നുമാണ് കേസ്. 7 മിനിട്ടോളം വെന്റിലേറ്റര്‍ ഒഫായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനിടെ നാല് മിനിറ്റോളം ഡിയാന ശ്വാസം കിട്ടാതെ പിടഞ്ഞു. സംഭവം അപമാനകരമാണെന്ന് വിചാരണയില്‍ മൊഴി നല്‍കാന്‍ എത്തിയ താല ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ജെയിംസ് ഗ്രേ പറഞ്ഞു.

ഡിയാന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അന്ന് രാവിലെ 10.02 മുതല്‍ 10.09 വരെയാണ് വെന്റിലേറ്റര്‍ ഒഫായിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 10.06 നാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിഞ്ഞത്. 10.15 ഓടെ രോഗിയുടെ മരണം സ്ഥിരീകരിച്ചു.

Scroll To Top