Saturday December 10, 2016
Latest Updates

താലാക്കാരെ അടച്ചാക്ഷേപിച്ച ജഡ്ജിക്കെതിരെ പൊതുജനങ്ങള്‍ രംഗത്തിറങ്ങി

താലാക്കാരെ അടച്ചാക്ഷേപിച്ച ജഡ്ജിക്കെതിരെ പൊതുജനങ്ങള്‍ രംഗത്തിറങ്ങി

ഡബ്ലിന്‍: താലയിലെ സാമൂഹിക വ്യവസ്ഥിതി ശരിയല്ലെന്നഭിപ്രായപ്പെട്ട ജഡ്ജി തന്റെ കമന്റ് തിരിച്ചെടുത്ത് താലാക്കാരോട് മാപ്പു പറയണമെന്ന് ലേബര്‍ റ്റിഡി ആവശ്യപ്പെട്ടു.
സാമൂഹിക സുരക്ഷയുടെ തകര്‍ച്ചയാണ് താലയില്‍ കാണാന്‍ സാധിക്കുന്നതെന്നും ശക്തമായ നിയമ സുരക്ഷ പ്രദേശത്ത് ഉറപ്പു വരുത്തണമെന്നുമാണ് ജഡ്ജ് ആന്റണി ഹാല്‍പിന്‍ അഭിപ്രായപ്പെട്ടത്.
ഈ മാസം താലയില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ വിചാരണ നടത്തുന്നതിനിടെയാണ് ജഡ്ജ് തന്റെ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ആഴ്ച്ചയാണ് 41കാരനായ മൈക്കല്‍ ഡിവോയ്ക്ക് താലയില്‍ വച്ച് വെടിയേറ്റത്. ഈ മാസത്തിന്റെ ആദ്യ വാരത്തില്‍ ഡെയ്ല്‍ ക്രെയ്റ്റണ്‍ എന്നയാള്‍ താലയില്‍ വച്ച് ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ രണ്ട് കേസുകളുടെ പശ്ചാത്തലം വച്ചാണ് താലാ കമ്മ്യൂണിറ്റിയെ മുഴുവന്‍ ജഡ്ജ് കുറ്റപ്പെടുത്തിയത്.
അഭിപ്രായ്രകടനത്തിലൂടെ ജഡ്ജ് താലാക്കാരെ മുഴുവനായും അവഹേളിക്കുകയായിരുന്നുവെന്നും അതിനാല്‍ അദ്ദേഹം മാപ്പു പറയണമെന്നും ഡബ്ലിന്‍ സൗത്ത് വെസ്റ്റ് റ്റിഡിയായ ഇമന്‍ മലോണി പറഞ്ഞു.
ഒരു ജഡ്ജ് പോലും ഒരു സ്ഥലത്തെക്കുറിച്ചുള്ള ചെറിയൊരു അറിവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും താല കമ്മ്യൂണിറ്റിയെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് പിന്‍വലിച്ച ജഡ്ജ് മാപ്പു പറയണമെന്നും ഇമന്‍ മലോണി ആവശ്യപ്പെടുകയും ചെയ്തു.ഒട്ടേറെ സാമൂഹ്യ സംഘടനകളും ജഡ്ജിയുടെ അഭിപ്രായപ്രകടനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

താലയിലെ ഗാര്‍ഡ നിഷ്‌ക്രീയരാണെന്നും ,പൊതുസമൂഹം കുറ്റങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരാണെന്നു മട്ടിലുള്ള ജഡ്ജിയുടെ അഭിപ്രായപ്രകടനം ഇന്നലെ പാര്‍ലമെന്റ്റിലും ഒച്ചപ്പാടിന് കാരണമായി.കുറ്റകൃത്യങ്ങള്‍ തടയാന്‍ ശ്രമിക്കണമെന്നും പൊതു ജനങ്ങള്‍ നീതി നടപ്പാക്കാന്‍ രംഗത്തിറങ്ങണം എന്ന് കൂടി പറഞ്ഞ ജഡ്ജിയുടെ നിലപാടിനെ ജസ്റ്റീസ് മന്ത്രി അലന്‍ ഷാറ്റരും പരോക്ഷമായി അപലപിച്ചു

Scroll To Top