Monday December 05, 2016
Latest Updates

താലയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ബോംബ് നിര്‍മ്മാണശാല കണ്ടെത്തി

താലയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ബോംബ് നിര്‍മ്മാണശാല കണ്ടെത്തി

ഡബ്ലിന്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി താലയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ബോംബ് നിര്‍മ്മാണശാല കണ്ടെത്തി. ഭൂമിക്കടിയിലാണ് ഈ ബോംബ് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.ഈ സ്റ്റോറേജ് ബങ്കറിന്റെഉടമ നടത്തിയ പരിശോധനയിലാണ് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ബോംബ് നിര്‍മ്മാണശാല കണ്ടെത്തിയത്.

ബ്ലസിംഗ്ടണ്‍ റോഡില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബോംബ് നിര്‍മ്മാണ ശാലയാണ് കണ്ടെത്തിയത്.സ്റ്റോറേജ് ബങ്കര്‍ ഉടമ തിങ്കളാഴ്ച രാത്രി 9 മണിയോടെ സ്ഥലത്ത് എത്തിയപ്പോള്‍ബങ്കര്‍ പൂട്ടിയ നിലയില്‍ കണ്ടെത്തി.തുടര്‍ന്ന് ഇയാള്‍ പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ രണ്ട് വിദേശ പൌരന്മാര്‍ ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.ഏതു രാജ്യക്കാരാണെന്ന് ഗാര്‍ഡ വെളിപ്പെടുത്തിയില്ല.

രണ്ട് പേര്‍ കെമിക്കല്‍ മിക്‌സ് ചെയ്യുന്നതായാണ് കണ്ടത്. ഉടമയെ കണ്ടതോടെബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഓടി രക്ഷപെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതേതുടര്‍ന്ന് ബങ്കര്‍ ഉടമ ഉടന്‍ തന്നെ വിവരംഗാര്‍ഡയെ അറിയിക്കുകയായിരുന്നു. ഉടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡയും ആര്‍മിയുടെ കെമിക്കല്‍ എക്‌സ്പര്‍ട്ട് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ക്രിസ്റ്റല്‍ മെത്ത് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ മിക്‌സിംഗ് യൂണിറ്റ് എന്നവ്യാജേനയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇവിടെ മരുന്ന് നിര്‍മ്മാണമൊന്നും നടന്നിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.പരിശോധനയ്ക്ക് ശേഷം സ്ഥലം സീല്‍ വച്ച് പൂട്ടി. സ്‌പെഷ്യല്‍ ഡിക്ടറ്റീവ് യൂണിറ്റിന്റെ സായുധ സേനയെ സ്ഥലത്ത് കാവല്‍ നിര്‍ത്തിയിട്ടുണ്ട്. ഗാര്‍ഡഅന്വേഷണം തുടങ്ങി.

Scroll To Top