Wednesday December 07, 2016
Latest Updates

താലയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ എഴ് പേര്‍ അറസ്റ്റിലായി

താലയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ എഴ് പേര്‍ അറസ്റ്റിലായി

ഡബ്ലിന്‍: താലയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ എഴ് പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ജനുവരി 2 ന് ഡെയ്ല്‍ ക്രീറ്റന്‍ എന്ന 20 കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. താലയിലെ സെന്റ് ഡോമിനിക്‌സ് റോഡിലുള്ള പ്രിയോര്‍ഗേറ്റില്‍ വച്ച് മര്‍ദ്ദനമേറ്റ ഇയാള്‍ പിറ്റേന്ന് തന്നെ മരണമടയുകയായിരുന്നു. ഇന്നലെ രാവിലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ് യുവാക്കളും ഒരു യുവതിയും അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. 

ഡബ്ലിന്‍ മേഖലയില്‍ തന്നെ താമസക്കാരായ യുവതിയും യുവാക്കളുമാണ് അറസ്റ്റിലായത്. എല്ലാവരും 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഒരു കൊലപാതകക്കേസില്‍ ഇത്രയും പ്രതികള്‍ അറസ്റ്റിലാകുന്നത് ഇത് ആദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളെ താലയിലെ ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ താല ജില്ല കോടതിയില്‍ ഹാജരാക്കും. താലയില്‍ വര്‍ദ്ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളുടെ ഭാഗമായാണ് ഡെയ്ല്‍ കൊല്ലപ്പെട്ടത്. 

യാതൊരു പ്രകൊപനവുമില്ലാത്ത അന്തരീക്ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.പാലത്തില്‍ വെച്ചു ആക്രമികളുടെ മുന്‍പില്‍ പെട്ട യുവാവിനെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ തലക്കേറ്റ പരുക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്.ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡെയ്ല്‍ പിറ്റേന്ന് മരണമടഞ്ഞു. 

സെന്റ് ഡോമിനിക്‌സ് റോഡിലെ വഴി യാത്രക്കാര്‍ക്കുള്ള പാലത്തില്‍ വച്ചാണ് ഡെയ്ല്‍ ആക്രമിക്കപ്പെട്ടത്.ഡെയ്‌ലിന്റെ മരണത്തെ തുടര്‍ന്ന് ഈ പാലം അടച്ചിടാന്‍ താല കോടതി ഉത്തരവിടുകയായിരുന്നു. മലയാളികള്‍ക്കെതിരെയും നിരന്തരം വംശീയ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണ് താല .

Scroll To Top