Saturday December 10, 2016
Latest Updates

താലയില്‍ മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റ ഫിലിപ്പിനോ യുവാവ് ഗുരുതരാവസ്ഥയില്‍

താലയില്‍ മോഷ്ടാക്കളുടെ മര്‍ദ്ദനമേറ്റ ഫിലിപ്പിനോ യുവാവ് ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍: താലാ നിവാസിയായ യുവാവിന് മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ജോബ്‌സ് ടൗണിലുള്ള വീട്ടില്‍ മോഷ്ടിക്കാനായി എത്തിയ കള്ളന്‍മാരെ നേരിടുന്നതിനിടെയാണ് യുവാവിന് പരിക്കേറ്റത്.പുലര്‍ച്ചെ ആറു മണിയോടെയാണ് മോഷ്ട്ടാക്കള്‍ എത്തിയത്.
മോഷണം തടയാന്‍ ശ്രമിച്ച യുവാവിനെ മോഷ്ടാക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ പണത്തിനാവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിനാണ് യുവാവ് ആക്രമിക്കപ്പെട്ടത്.
വീട് അരിച്ചുപെറുക്കുന്നതിനിടയില്‍ തന്നെ ഏകദേശം 15 മിനുട്ടില്‍ കൂടുതല്‍ സമയം യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ നിലയില്‍ ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അയാളുടെ വീട് രക്തക്കളമായിരുന്നുവെന്നും അക്രമികള്‍ ക്രൂരമായ രീതിയിലാണ് അയാളോട് ഇടപെട്ടതെന്നും അയല്‍വാസികള്‍ പറഞ്ഞു.
നിലവിളി കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്നും മോഷ്ടാക്കളെ വീട്ടില്‍ നിന്നും ഓടിക്കാന്‍ യുവാവ് പരമാവധി ശ്രമിച്ചിരുന്നുവെന്നും അയല്‍ക്കാര്‍ അറിയിച്ചു.
അക്രമി സംഘത്തില്‍ നാലുപേരാണ് ഉള്ളത്. യുവാവ് ഇവരോട് നാലുപേരോടും ഏറ്റുമുട്ടിയാണ് അപകടത്തിലായത്.
അടുത്തയിടെയായി താലാ മേഖലയില്‍ പ്രവാസികള്‍ക്ക് നേരേ അക്രമം വര്‍ദ്ധിച്ചതായി ഗാര്‍ഡ തന്നെ വെളിപ്പെടുത്തിയിരുന്നു.അതി രാവിലെ മോഷ്ട്ടാക്കളെ നേരിടുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഫിലിപ്പിനോ യുവാവിന് ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്

Scroll To Top