Sunday December 04, 2016
Latest Updates

താലയില്‍ മെയ് 13 ന് ശാലോം സംഗമം:ഷെവലിയര്‍ ബെന്നി പുന്നത്തറ പങ്കെടുക്കും 

താലയില്‍ മെയ് 13 ന് ശാലോം സംഗമം:ഷെവലിയര്‍ ബെന്നി പുന്നത്തറ പങ്കെടുക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനായി ശാലോം ഒരുക്കുന്ന ഏകദിന സംഗമം മെയ് 13, 2014 ന് (ചൊവ്വ) താലയിലെ (ഡബ്ലിന്‍) സെയിന്റ് എയിടന്‍സ് ചര്‍ച്ചില്‍ (Saint Aidan’s Church, Brookfield Road, Tallaght, Dublin 24) വച്ച് നടത്തപ്പെടുന്നു. 

ശാലോം മീഡിയാ യൂറോപ്പ് സ്പിരിച്യ്ല്‍ ഡയറക്ടര്‍ ഫാ: റോയി പാലാട്ടിയും , ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറയും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നതാണ് .രാവിലെ 9.45 മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം 5.30 നു സമാപിക്കും

വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം എന്നിവയില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്‍ക്ക്
Reji 0877937038 & 0861038309
Shaji 0872771440
Jomon 0876271228

 

വാര്‍ത്ത -സിനി എം ജോണ്‍   

Scroll To Top