Wednesday December 07, 2016
Latest Updates

താലയില്‍ തിരുനാളും കുടുംബകൂട്ടായ്മകളുടെ വാര്‍ഷികവും ഞായറാഴ്ച്ച ആഘോഷിക്കും

താലയില്‍ തിരുനാളും കുടുംബകൂട്ടായ്മകളുടെ വാര്‍ഷികവും ഞായറാഴ്ച്ച ആഘോഷിക്കും

താല :താല സീറോ മലബാര്‍ സഭാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും കുടുംബ കൂട്ടായ്മകളുടെ വാര്‍ഷികവും മതബോധന വാര്‍ഷികവും സെപ്റ്റംബര്‍ 22ന് താല കില്‍മന കമ്മ്യൂണിറ്റി ഹാളില്‍ ല്‍ വച്ച് ആഘോഷിക്കുന്നു .

സെപ്റ്റംബര്‍ 22ന് രാവിലെ 10.30 ന് ഫാ.ജോസ് ഭരണികുളങ്ങരയുടെയും ഫാ. മനോജ് പൊന്‍കാട്ടിലിന്റെയും കാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടും ഫാ. ജോര്‍ജ് പുലിമലയില്‍ തിരുനാള്‍ സന്ദേശം നല്‍കും . തുടര്‍ന്ന് ലദീഞ്ഞ്

തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പൊതുയോഗവും ഓണസദ്യയും ഉണ്ടായിരിക്കും . തുടര്‍ന്ന് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കലാകായിക മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെടും .thala2

Scroll To Top