Wednesday December 07, 2016
Latest Updates

താലയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആദ്യവെള്ളി ആചരണം ഫെബ്രുവരി 7 ന്

താലയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ  ആദ്യവെള്ളി ആചരണം ഫെബ്രുവരി 7 ന്

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള ഈ മാസത്തെ ആദ്യവെള്ളി ശുശ്രുഷകള്‍ ഫെബ്രുവരി 7 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊറെസ് ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ 8 വരെ ആചരിക്കപ്പെടുന്നു.

ദിവ്യകാരുണ്യനാഥന്റെ മുന്‍പില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ ജപമാല അര്‍പ്പണവും, ഉണ്ണിയേശുവിന്റെ നൊവേനയും, തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും. ശുശ്രുഷകള്‍ക്ക് ടോമി പാറടിയില്‍ അച്ചന്‍ നേതൃത്വം നല്കുന്നതാണ്.

മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.

Scroll To Top