Saturday December 03, 2016
Latest Updates

താലയില്‍ ഒട്ടകം അലഞ്ഞു തിരിഞ്ഞു മേഞ്ഞു നടക്കുന്നു!

താലയില്‍ ഒട്ടകം അലഞ്ഞു തിരിഞ്ഞു മേഞ്ഞു നടക്കുന്നു!

ഡബ്ലിന്‍: താലയില്‍ ഉടമസ്ഥനില്ലാതെ ഒരു ഒട്ടകം അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ ന്റെ്‌റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത പുറത്ത് വന്നതോടെ വിവരം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഒട്ടകത്തെ നിയന്ത്രിക്കാനോ പിടിച്ചുകെട്ടാനോ ഇതുവരെ ആരും തയ്യാറായി്ട്ടില്ല.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ റെഡിറ്റിലും ട്വിറ്ററിലും കഴിഞ്ഞ രാത്രിയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. താലയില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങളില്‍ റോഡിന് സമീപത്തെ പുല്‍മേടുകള്‍ വഴി ഒട്ടകം മേഞ്ഞു നടക്കുന്നതിന്‍െ്‌റ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം ഒട്ടകത്തിന്‍െ്‌റ ഉടമസ്ഥാവകാശം സര്‍ക്കസുകാരായ കോര്‍ട്‌നി ബ്രദേഴ്‌സുമായി ചേര്‍ത്ത് വാര്‍ത്തകളുണ്ടെങ്കിലും തങ്ങളുടെ ഒട്ടകത്തെ അഴിച്ചുവിട്ടിട്ടില്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഒട്ടകത്തെ മേയാന്‍ വിട്ടതാണെന്നം സ്ഥലത്തെ് പുല്ലു തിന്നുന്നെന്നേയുള്ളെന്നും അവര്‍ പ്രതികരിച്ചിട്ടുണ്ട്. സര്‍ക്കസ് പ്രദേശത്താണ് ഒട്ടകം നില്‍ക്കുന്നതെന്നും ഫയര്‍ ഹൗസ് കമ്യൂണിറ്റി സെന്ററി ന് സമീപത്ത് നിന്നാണ് ഒട്ടകം പുല്ല് തിന്നുന്നതെന്നും അവര്‍ വ്യക്തമാക്കി

Scroll To Top