Monday December 05, 2016
Latest Updates

താലയില്‍ അജ്ഞാതര്‍ ആക്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഫേഷ്യല്‍ സര്‍ജറി നടത്തി

താലയില്‍ അജ്ഞാതര്‍ ആക്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഫേഷ്യല്‍ സര്‍ജറി നടത്തി

ഡബ്ലിന്‍:താലയിലെ ബസ്സ് ഷെല്‍ട്ടറില്‍ വച്ച് അജ്ഞാതന്റെ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിയുടെ ഫേഷ്യല്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കി.

idiസീമസ് ഡോലെ ഒ’ഡ്രോയ്‌നെയ്ന്‍ എന്ന പതിനാലുകാരനാണ് യാതൊരു പ്രകോപനവുമ ഇല്ലാതെ അജ്ഞാതന്റെ ആക്രമണത്തിനിരയായത്. മുഖത്തേറ്റ അടിയില്‍ സീമസിന്റെ കവിളെല്ലിനും കണ്ണിനും പരിക്കുപറ്റിയിരുന്നു.

അഡിഡാസിന്റെ തൊപ്പിവച്ച് മുഖം മറച്ച നിലയില്‍ വന്ന അക്രമി സീമസിനെ അടിച്ചിട്ടശേഷം ഒരു നീല വോക്‌സ്വാഗന്‍ പോളോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറില്‍ മറ്റൊരാള്‍ കൂടി അക്രമിയുടെ സഹായിയായി ഉണ്ടായിരുന്നു.

താലയിലെ ബ്ലസിംഗ്റ്റണ്‍ റോഡിലുള്ള ഡീ സെല്‍ബി ബസ് ഷെല്‍ട്ടറില്‍ സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് സീമസ് ആക്രമണത്തിനിരയായത്.

ആരുമായും വഴക്കിനു പോകാത്ത പ്രകൃതക്കാരനാണ് സീമസ് എന്ന് അവന്റെ അമ്മ ആന്‍ ഡോളി പറഞ്ഞു.

കവിളെല്ല് പൊട്ടിയ രീതിയിലാണ് കുട്ടിയെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണിനും പരിക്കേറ്റിട്ടുണ്ടായിരുന്നു. ഫേഷ്യല്‍ സര്‍ജറിയിലൂടെ ഡോക്ടര്‍മാര്‍ സീമസിന്റെ കവിളെല്ല് ശരിയായ രീതിയില്‍ ഉറപ്പിച്ചു.

ഇനി ആഴ്ചകളോളം അവന് ക്ലാസില്‍ പോകാന്‍ കഴിയില്ലെന്നും, നല്ലൊരു ബോക്‌സറായ അവന് ക്രിസ്തുമസ് കഴിയാതെ പ്രാക്ടീസിനു പോകാനും കഴിയില്ലെന്ന് ആന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആളുമാറിയായിരിക്കാം തന്റെ മകനെ ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുഖത്തിനേറ്റ പരിക്ക് അവന്റെ ആത്മവിശ്വാസം കെടുത്തിയതായും ഇപ്പോള്‍ ആരെയും തന്റെ മുഖം കാണിക്കാന്‍ അവന്‍ കൂട്ടാക്കുന്നില്ലെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ 8ന് 9.10ഓടെയാണ് മുഖം മറച്ച 20 വയസ്സ് പ്രായം തോന്നിക്കുന്ന ആറടി പൊക്കക്കാരന്‍ സീമസിനെ ആക്രമിച്ചത്.

സംഭവത്തില്‍ ആരെയും ഇതുവരെ കണ്ടുപിടിച്ചില്ലെങ്കിലും അന്വേഷണം ഊര്ജ്ജിതമായി നടക്കുന്നുവെന്നാണ് ഗാര്‍ഡ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അധികം വൈകാതെതന്നെ കുറ്റവാളികള്‍ അറസ്റ്റ് ചെയ്യപ്പെടും എന്നും ഗാര്‍ഡ വക്താവ് കൂട്ടിച്ചേര്‍ത്തു.

Scroll To Top