Thursday December 08, 2016
Latest Updates

താലയിലെ വീട് വേശ്യാലയമാക്കി മാറ്റിയ ചൈനീസ് ദമ്പതികളെ കോടതി വെറുതെ വിട്ടു

താലയിലെ വീട് വേശ്യാലയമാക്കി മാറ്റിയ ചൈനീസ് ദമ്പതികളെ കോടതി വെറുതെ വിട്ടു

ഡബ്ലിന്‍: സ്വന്തം വീട് വേശ്യാലയമാക്കി മാറ്റിയ ചൈനീസ് ദമ്പതികളെ കോടതി വെറുതെ വിട്ടു. ചൈനീസ് ദമ്പതികളായ സിയാ, ഖിലൊങ്ങ് ചെണ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇരുവരും താലയിലെ വാടക വീട് വേശ്യാലയമാക്കി മാറ്റിയെന്നാണ് കേസ്. ഇതിലൂടെ ദമ്പതികള്‍ പ്രതിവാരം 400 യൂറോ വരെ സമ്പാദിച്ചിരുന്നതായി തെളിഞ്ഞു. വീട്ടുടമസ്ഥന്‍ ഗാര്‍ഡയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ദമ്പതികള്‍ അറസ്റ്റിലായത്. 2012 ലായിരുന്നു സംഭവം. 18 മാസം തടവുശിക്ഷ ലഭിക്കേണ്ടിയിരുന്ന കേസില്‍, ജയില്‍ശിക്ഷ ഇളവ് ചെയ്ത കോടതി ഇരുവര്‍ക്കും 500 യൂറോ പിഴ ഇട്ടു.

ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇപ്പോള്‍ കില്‍ഡെയറിലാണ് ഇരുവരും താമസിക്കുന്നത്. മസാജ് പാര്‍ലര്‍ എന്ന പേരിലാണ് ഇവര്‍ വേശ്യാലയം നടത്തിയിരുന്നത്. ഗാര്‍ഡയുടെ പരിശോധനയില്‍ ചില ഇടപാടുകാരും പിടിയിലായിരുന്നു. ഓണ്‍ലൈനില്‍ പരസ്യം ചെയ്താണ് ഇവര്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. മസാജിന്റെ മറവില്‍ ലൈംഗിക തൊഴില്‍ നടന്നിരുന്നതായി ഇടപാടുകാര്‍ സാക്ഷ്യപ്പെടുത്തി. ചൈനയില്‍ നിന്ന് തന്നെ അയര്‍ലണ്ടില്‍ കുടിയേറിയ 37 കാരിയായ ഒരു സ്ത്രീയെ ഉപയോഗിച്ചാണ് ഇവര്‍ ലൈംഗിക വ്യാപാരം നടത്തി
വന്നത്.

Scroll To Top