Tuesday December 06, 2016
Latest Updates

താലയിലെ കുക്ക്‌സ് ടൌണ്‍ ഫുഡ് സ്‌റ്റോര്‍ കൊള്ളയടിച്ചതിന് പിന്നില്‍ വംശീയ വിദ്വേഷം

താലയിലെ കുക്ക്‌സ് ടൌണ്‍ ഫുഡ് സ്‌റ്റോര്‍ കൊള്ളയടിച്ചതിന് പിന്നില്‍ വംശീയ വിദ്വേഷം

ഡബ്ലിന്‍: കുക്‌സ്ടൗണ്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ഹലാല്‍ ഫുഡ് സ്‌റ്റോറില്‍ നടന്ന കൊള്ളയടിയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡബ്ലിന്‍ ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
നവംബര്‍ 2ന് കട അടച്ചുകഴിഞ്ഞതിനു ശേഷമാണ് കൊള്ളക്കാര്‍ ഇവിടേക്ക് നുഴഞ്ഞുകയറിയത്. നവംബര്‍ 3ന് കട തുറന്നപ്പോള്‍ ഉള്‍വശം താറുമാറാക്കിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എത്രമാത്രം വിലമതിക്കന്ന സാധനങ്ങളാണ് നഷ്ടമാിരിക്കുന്നതെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല കട ഉപകരണങ്ങളും നശിപ്പിച്ചിട്ടിരിക്കുകയായിരുന്നുവെന്നും ഗാര്‍ഡ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതുവരെയായി അറസ്റ്റുകളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.
ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജുകളും ഉപകരണങ്ങളും നാശമാക്കിയിട്ടിരിക്കുകയാണെന്ന് അല്‍മിനാ ഫുഡ്‌സിന്റെ മുഹമ്മദ് ഡിജലാല്‍ പറഞ്ഞു.
thalaഅള്‍ജീരിയക്കാരനായ യുവാവ് ഇതിനെ ദുരന്തം സംഭവിച്ചതായാണ് വിശേഷിപ്പിച്ചത്. സിസിടിവിയുടെ ഹാര്‍ഡ്‌െ്രെഡവും കൊള്ളക്കാര്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതൊരു വംശീയ ആക്രമണമായാണ് ഡിജലാല്‍ വിലയിരുത്തുന്നത്. ഒട്ടേറെ തവണ തങ്ങള്‍ക്കെതിരെ ആക്രോശവുമായി പലരും എത്തിയിരുന്നതായി ഡിജലാല്‍ പറയുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
കട മുഴുവന്‍ വൃത്തിയാക്കിയെടുക്കാന്‍ ഒരാഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തുന്നത്. കൊള്ളക്കാര്‍ സ്‌റ്റോര്‍ റൂമില്‍ പെട്രോളൊഴിക്കുകയും ചെയ്തതായി ഡിജലാല്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top