Wednesday December 07, 2016
Latest Updates

താരങ്ങള്‍ എത്തി; കൊച്ചി ഏകദിനം നാളെ

താരങ്ങള്‍ എത്തി; കൊച്ചി ഏകദിനം നാളെ

കൊച്ചി: ഇന്ത്യ, വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു കൊച്ചി ഒരുങ്ങി. ഇരു ടീമിലെയും താരങ്ങള്‍ ഇന്നലെ കൊച്ചിയില്‍ എത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വൈകിട്ടോടെ നെടുമ്പാശേരിയില്‍ എത്തി തുടര്‍ന്ന് ഹോട്ടലിലേക്ക് പോയി. താരംങ്ങള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും. അഞ്ചു ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യത്തെ മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്. ഇന്ത്യന്‍ ടീം ഒമ്പതരക്ക് പരിശീലനം കഴിഞ്ഞു ഹോട്ടലിലേക്ക് മടങ്ങി. വെസ്റ്റ് ഇന്‍ഡീസ് ടീം ഉച്ച കഴിഞ്ഞ് ഒന്നരക്കുമാണ് പരിശീലനത്തിന് എത്തുന്നത്.

വേഗമുള്ള ഔട്ട്ഫീല്‍ഡും ബാറ്റിംഗിന് അനുയോജ്യമായ പിച്ചുമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. കളിക്കാരുടെ ഡ്രസിംഗ് റൂമും ആധുനികവല്‍ക്കരിച്ചു. മത്സരത്തിന്റെ സുരക്ഷക്കായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എഡിജിപിയുടെയും, സിറ്റി പോലീസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ 1800 പോലീസുകാരെയാണ് സ്‌റ്റേഡിയാത്തിലെ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ട് ദിവസം മഴ പെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് മത്സരത്തിന് ഭീഷണിയാകും. മഴ പെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു ടിക്കറ്റ് വില്‍പ്പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു.

Scroll To Top