Monday December 05, 2016
Latest Updates

തായ്‌വാനില്‍ വിമാനം നദിയിലേയ്ക്ക് ഇടിച്ചിറക്കി അപകടം:പതിനഞ്ച് പേര്‍ മരിച്ചു 

തായ്‌വാനില്‍ വിമാനം നദിയിലേയ്ക്ക് ഇടിച്ചിറക്കി അപകടം:പതിനഞ്ച് പേര്‍ മരിച്ചു 

തായ്‌പെയ്: തായുവാനിന്റെ തലസ്ഥാനമായ തായ്‌പെയില്‍ 58 പേരുമായി വന്ന യാത്രാവിമാനം നദിയിലേക്ക് ഇടിച്ചിറക്കി. അപകടത്തില്‍ പതിനഞ്ച്  യാത്രക്കാര്‍ മരിച്ചതായി തായ്‌വാന്‍ ഗവണ്‍മെന്റ് പറഞ്ഞു. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ പതിനാറ് പേരെ രക്ഷപെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.bri 2

തായ്‌പെയിലെ സോങ്ഷാന്‍ വിമാനത്താവളത്തില്‍ നിന്നും കിന്‍മെന്‍ ദ്വീപിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്ഏഷ്യ എ.ടി.ആര്‍ 72600 ടര്‍ബോ പ്രോപ് വിമാനമാണ് യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്കകം അപകടത്തില്‍ പെട്ടത്. ഒരു പാലത്തില്‍ ഇടിച്ച ശേഷമാണ് വിമാനം കീലങ് നദിയിലേക്ക് പതിച്ചത്. മറ്റുള്ളവര്‍ വിമാനത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും സിവില്‍ ഏറോനോട്ടിക്‌സ് അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുപ്പത്തിയൊന്ന് ചൈനീസ് വിനോദസഞ്ചാരികള്‍ വിമാനത്തിലുള്ളതായി തായ്‌വാനിലെ ടൂറിസം ബ്യൂറോ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ തായ്‌വാനിലെ പെങ്ഘു ദ്വീപില്‍, കൊടുങ്കാറ്റിനെ തുടര്‍ന്ന് ട്രാന്‍സ് ഏഷ്യാ വിമാനം വീടുകള്‍ക്കിടയില്‍ തകര്‍ന്ന് വീണ് 48 പേര്‍ മരിച്ചിരുന്നു.

Scroll To Top