Saturday December 10, 2016
Latest Updates

താന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചത് എഡിജിപി പദ്മകുമാറെന്ന് സരിത

താന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചത് എഡിജിപി പദ്മകുമാറെന്ന് സരിത

തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിച്ചത് എഡിജിപി പദ്മകുമാറെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത. മുഖ്യമന്ത്രിയുമായി നില്‍ക്കുന്ന ചിത്രം തന്റെ ഫോണില്‍ ഉണ്ടായിരുന്നതാണ്. അത് പുറത്ത് വിട്ടത് പദ്മകുമാറാണ്. എഡിജിപി പദ്മകുമാര്‍ ഭീഷണിപ്പെടുത്തി ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. പദ്മകുമാര്‍ അശ്ലീല സന്ദേശങ്ങളും, സ്വന്തം ശരീരത്തിന്റെ നഗ്‌നചിത്രങ്ങളും അയച്ചതായും സരിത ആരോപിക്കുന്നു.

പദ്മകുമാറിനെതിരെ സരിത ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് ആരോപണങ്ങള്‍ സോളാര്‍ കേസ് രാഷ്ട്രീയവല്‍ക്കരിച്ചത് പദ്മകുമാറാണ്. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പദ്മകുമാര്‍ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നും സരിത ആരോപിച്ചു. നേരത്തെ തന്റെ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചത് പദ്മകുമാറാണെന്ന് ആരോപിച്ച് സരിത രംഗത്ത് വന്നിരുന്നു ഇതേ തുടര്‍ന്നാണ് പരാതി നല്കിയത്.

Scroll To Top