Friday December 09, 2016
Latest Updates

താന്‍ മരണപ്പെടുമെന്ന് ഭയന്നിരുന്നതായി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ട യുവതി 

താന്‍ മരണപ്പെടുമെന്ന് ഭയന്നിരുന്നതായി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കപ്പെട്ട യുവതി 

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ട യുവതി താന്‍ മരണപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ ഒരു യുവതിക്ക് അനുമതി നിഷേധിക്കപെട്ടത്. അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന പുതിയ നിയമപ്രകാരമാണ് യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ യുവതിയുടെ അപേക്ഷ പരിഗണിച്ച ഡോക്ടര്‍മാരുടെ വിദഗ്ദ സമിതി ഗര്‍ഭഛിദ്രത്തിനു അനുമതി നിഷേധിക്കുകയും തുടര്‍ന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. 

ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്ന പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്‌നന്‍സി 2013 എന്ന നിയമത്തിലെ സെക്ഷന്‍ 9 പ്രകാരമാണ് യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. ഒരു ഗൈനക്കോളജിസ്റ്റും രണ്ട് മാനസിക രോഗ വിദഗ്ദരും അടങ്ങുന്ന സമിതിയാണ് അപേക്ഷ പരിശോധിച്ചത്. തനിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവതി ഗര്‍ഭഛിദ്രത്തിനു അനുമതി തേടിയത്. ഗര്‍ഭഛിദ്ര അനുമതി നിഷേധിക്കപെട്ടതോടെ യുവതി നിരാഹാരം തുടങ്ങി. ഇതേതുടര്‍ന്നാണ് സിസേറിയനിലൂടെ കുട്ടിയെ പുറത്ത് എടുത്തത്. കുട്ടിയെ എച്ച്എസ്ഇ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. 

Scroll To Top