Saturday December 03, 2016
Latest Updates

താന്‍ ഐഎസ് പോരാളി, അതില്‍ കുറ്റബോധമില്ലെന്നും ബംഗളുരുവില്‍ അറസ്റ്റിലായ മെഹ്ദി

താന്‍ ഐഎസ് പോരാളി, അതില്‍ കുറ്റബോധമില്ലെന്നും ബംഗളുരുവില്‍ അറസ്റ്റിലായ മെഹ്ദി

ബംഗളുരു: താന്‍ ഐഎസ് പോരാളിയെന്നു ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുടെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തതിന് ബംഗളുരുവില്‍ അറസ്റ്റിലായ ബംഗാള്‍ സ്വദേശി മെഹ്ദി മസ്ദൂര്‍ ബിശ്വാസ്. ഐഎസ് പോരാളിയായത്തില്‍ തനിക്ക് കുറ്റബോധമില്ലെന്നും താന്‍ സംഘടനയുടെ സന്ദേശവാഹകനാണെന്നും ഇയാള്‍ പറഞ്ഞു.

ബംഗളുരു കോടതിയില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു ഇയാളുടെ പ്രതികരണം. എന്തിന് ഐഎസിന് വേണ്ടി ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്തു എന്ന അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. ബംഗുളുരുവിലെ പ്രത്യേക കോടതി മെഹ്ദിയെ പതിനഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ബ്രിട്ടീഷ് മാധ്യമമായ ചാനല്‍ 4 പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് മെഹ്ദിയെ ബംഗളുരു പോലീസ് അറസ്റ്റ് ചെയ്തത്. ഷമി വിറ്റ്‌നസ് എന്ന പേരില്‍ ഐഎസിന്റെ ട്വിറ്റര്‍ അക്കൌണ്ട് കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാരനാണെന്നും ഇത് ബംഗളുരുവില്‍ നിന്നാണു നിയന്ത്രിക്കുന്നത് എന്നുമായിരുന്നു ചാനല്‍ 4 ന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് 24 മണിക്കൂറിനകം ബംഗളുരു പോലീസ് ഇയാളെ വലയിലാക്കി.

Scroll To Top