Saturday December 10, 2016
Latest Updates

താനും അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമില്‍ പിറന്ന കുട്ടിയാണെന്ന് ജോണ്‍ ബര്‍ട്ടന്‍; ഞെട്ടിക്കുന്ന ജീവിത കഥയുമായി ലേബര്‍ മന്ത്രി

താനും അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമില്‍ പിറന്ന കുട്ടിയാണെന്ന് ജോണ്‍ ബര്‍ട്ടന്‍; ഞെട്ടിക്കുന്ന ജീവിത കഥയുമായി ലേബര്‍ മന്ത്രി

ഡബ്ലിന്‍: ഞെട്ടിക്കുന്ന ജീവിത കഥയുമായി ലേബര്‍ മന്ത്രി ജോണ്‍ ബര്‍ട്ടന്‍. താന്‍ അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമില്‍ പിറന്നതാണെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍. അവിവാഹിത അമ്മമാര്‍ക്കുള്ള കെയര്‍ ഹോമില്‍ പിറന്ന തന്നെ രണ്ടാം വയസില്‍ ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലുള്ള ബര്‍ട്ടന്‍ കുടുംബം ദത്തെടുക്കയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇപ്പോള്‍ 65 വയസുണ്ട് ജോണ്‍ ബര്‍ട്ടന്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രിയായ ജോണ്‍ ബര്‍ട്ടന്‍ ഇത് ആദ്യമായാണ് തന്റെ ജീവിതത്തിലെ ഒരു ദുരന്ത അദ്ധ്യായം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയുന്നത്. 

burഗാല്‍വെയിലെ കെയര്‍ ഹോമില്‍ 796 കുട്ടികളുടെ മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജോണ്‍ ബര്‍ട്ടന്‍ സ്വന്തം ജീവിത കഥ വെളിപ്പെടുത്തിയത്. 1949 ല്‍ കൗണ്ടി കാര്‍ലോയിലെ ഒരു അവിവാഹിതയായ യുവതിക്ക് പിറന്ന ജോണ്‍ ബര്‍ട്ടനെ ബ്ലാക്ക് റോക്കിലെ ടെമ്പിള്‍ ഹില്‍ മദര്‍ ആന്‍ഡ് ബേബി കെയര്‍ ഹോമില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വയസുവരെ കെയര്‍ ഹോമില്‍ വളര്‍ന്ന തന്നെ ബര്‍ട്ടന്‍ കുടുംബം ദത്തെടുക്കയായിരുന്നെന്ന് മന്ത്രി ഓര്‍ത്തെടുക്കുന്നു. 

ഐറിഷ് റേഡിയോയുടെ ന്യൂസ് ടോക്ക് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അവിവാഹിത അമ്മമാരുടെ കെയര്‍ ഹോമില്‍ നിന്ന് ദത്തെടുക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഗാല്‍വെ സംഭവത്തില്‍ തനിക്ക് വ്യക്തിപരമായ താല്‍പ്പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ദത്തെടുക്കപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അവകാശം പിന്നീട് അവര്‍ക്കുണ്ടാകണമെന്നു ബര്‍ട്ടന്‍ ആവശ്യപ്പെട്ടു.ചില രാജ്യങ്ങളില്‍ എങ്കിലും അതിന് അവര്‍ക്ക് ഇപ്പോഴും അവകാശമുണ്ട്.

വിവാഹത്തിന് മുമ്പ് തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അമ്മ തന്റെ ജനനത്തോടെ മരണപ്പെട്ടതയാണ് അന്വേഷണത്തില്‍ വ്യക്തമായാതെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. എന്നാല്‍ അമ്മയുടെ സഹോദരങ്ങളെ അമേരിക്കയില്‍ കണ്ടെത്താനായി.ക്ഷീര കര്‍ഷകയായി ചെറുപ്പത്തില്‍ തന്നെ ജോലി നേടിയ തന്റെ അമ്മയ്ക്ക് ഒരു കസിനില്‍ ഉണ്ടായ കുട്ടിയാണ് താനെന്ന് അമ്മയുടെ സഹോദരങ്ങള്‍ പറഞ്ഞതായി മന്ത്രി പറഞ്ഞു. താന്‍ ഉള്‍പ്പെടെ 50,000 കുട്ടികളെങ്കിലും അക്കാലത്ത് ദത്തെടുക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Scroll To Top