Friday December 09, 2016
Latest Updates

താടിയുള്ള അപ്പനെ പേടിയുണ്ട് !

താടിയുള്ള അപ്പനെ പേടിയുണ്ട് !

റിയാദ്: താടിയുള്ള അപ്പനെ പേടിയുണ്ട് എന്നൊരു ചൊല്ലുണ്ട്.സൗദി സര്‍ക്കാരിന്റെ പുതിയ പോളിസി കണ്ടാല്‍ അങ്ങനെയേ തോന്നു.ഇന്ത്യാക്കാരടക്കമുള്ള ഏഷ്യന്‍ വംശജരുടെ അഭിമാനത്തിന് അത്ര വില കല്‍പ്പിക്കാത്ത സൗദി പോലിസ് ബ്രിട്ടീഷുകാരന്റെ രോഷം കണ്ടാല്‍ വിറയ്ക്കും എന്നാണു പുതിയ സംഭവം തെളിയിക്കുന്നത്.

ഒരു ബ്രിട്ടീഷ് പൗരനെ മര്‍ദ്ദിച്ചതില്‍ സൗദി മതകാര്യ പോലീസ് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.സൗദിയുടെ ചരിത്രത്തില്‍ .ഇതേവരെ ഉണ്ടായിട്ടില്ലാത്തതിനാലാണ് ‘ഈ ഖേദം’ വാര്‍ത്തയാവുന്നത്. റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് സൗദിയിലെ മത പോലീസ് ബ്രിട്ടീഷ് പൗരനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ബ്രിട്ടീഷ് പൌരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സൂപ്പര്‍ മാര്‍ക്കറ്റില്‍ വനിതകള്‍ക്ക് മാത്രമായുള്ള ഒരു ചെക്ക് ഔട്ട് ഏരിയയില്‍ ഇയാള പ്രവേശിച്ചതിനാണ് മത പോലീസ് പിടികൂടി മര്‍ദ്ദിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സൗദിക്കാരിയായ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു. 

പ്രശ്‌നം ബ്രിട്ടിഷ് പ്രധാനമന്ത്രി കാമറൂണിന്റെ മുന്‍പില്‍ വരെ എത്തിയപ്പോഴാണ് മതകാര്യ പോലീസിന്റെ ദുരാചാര വിരുദ്ധ
കമ്മീഷന്‍ മര്‍ദ്ദനമേറ്റവരോട് ഖേദ പ്രകടനം നടത്തിയത്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ആദ്യമായാണ് സൗദി മതകാര്യ പോലീസ് ഒരാളെ മര്‍ദ്ദിച്ചത്തില്‍ മാപ്പ് പറയുന്ന

Scroll To Top