Friday December 09, 2016
Latest Updates

തളരാതെ ഇരുചക്ര വാഹനവിപണി

തളരാതെ ഇരുചക്ര വാഹനവിപണി

2014 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.. ഈ വര്‍ഷം വിപണിയില്‍ തിളങ്ങുന്ന താരമായത് ഇരുചക്ര വാഹനങ്ങള്‍. വിപണി മൊത്തത്തില്‍ ആടിയുലഞ്ഞപ്പോഴും ഇരു ചക്രങ്ങളോടുള്ള താത്പര്യത്തില്‍ ഇന്ത്യക്കാര്‍ വിട്ടുവീഴ്ച ചെയ്തില്ല. ഇതിന്റെ ഫലമായാണ് ഒക്‌റ്റോബര്‍ വരെയുള്ള മാസങ്ങളില്‍ ഇരുചക്ര വാഹന വില്‍പ്പനയില്‍ 13 ശതമാനം വളര്‍ച്ച നേടാനായത്. 

പ്രതിവര്‍ഷം 12.8 ശതമാനം തോതിലാണ് വില്‍പ്പന വര്‍ധന. അതേസമയം കാര്‍ വില്‍പ്പനയില്‍ ഈ മാസം വരെ 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്നു കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ വിപണി ഇരു ചക്രങ്ങളിലാണെന്ന് കൂടുതല്‍ വ്യക്തമാകും.

കഴിഞ്ഞ ഒക്‌റ്റോബര്‍ വരെ 130 ലക്ഷം വാഹനങ്ങളാണ് ഇരുചക്ര വിപണിയില്‍ വില്‍പ്പന നടന്നത്. വില കുറഞ്ഞ മോഡലുകള്‍ പുറത്തിറക്കി വില്‍പ്പന ഗ്രാഫിനെ ഉയര്‍ത്തുന്നതാണ് മിക്ക കമ്പനികളും ചെയ്യുന്നത്. 100130 സിസിക്ക് ഇടയിലുള്ള മോഡലുകള്‍ വിപണിയില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഈ രംഗത്തേക്ക് കമ്പനികള്‍ കൂടുതല്‍ ഓഫറുകള്‍ കൂടി നല്‍കുന്നതോടെ വില്‍പ്പന അതിവേഗം ബഹുദൂരം കുതിക്കുന്നു. 

ഹീറൊ മോട്ടോര്‍കോര്‍പ്പ്, ബജാജ്, ടിവിഎസ്, ഹോണ്ട തുടങ്ങിയവയ്ക്ക് ഈ വര്‍ഷം മികച്ച നേട്ടമുണ്ടാക്കാനായി. ഹീറൊയുടെ ഗ്ലാമര്‍, ഇഗ്‌നൈറ്റര്‍, സൂപ്പര്‍ സ്‌പ്ലെന്‍ഡറിനും ആരാധകര്‍ ഏറെയാണ്. ഡിസ്‌കവര്‍, പ്ലാറ്റിന തുടങ്ങിയ ബജാജിന്റെ ബജറ്റ് ബൈക്കുകളും വിപണിയിലുണ്ടാക്കിയ ചലനങ്ങള്‍ അവസാനിച്ചിട്ടില്ല.

എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്നും വ്യത്യസ്തമായാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്നേറ്റം. വര്‍ഷത്തില്‍ 49 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് എന്‍ഫീല്‍ഡ് നേടിയത്. ഇതിലും വ്യത്യസ്തമായ ചലനങ്ങളാണ് സ്‌കൂട്ടര്‍ വിഭാഗത്തില്‍ നടക്കുന്നത്. ഗിയര്‍ ഇല്ലാതെ സൈക്കിള്‍ ബാലന്‍സുമായി പ്രായമായവര്‍ക്കും, സ്ത്രീകള്‍ക്കും മാത്രമായിരുന്ന കമ്പനികള്‍ ആദ്യം സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരുന്നത്. എന്നാലിന്ന് കോളെജ് വിദ്യാര്‍ഥികള്‍ക്കിടയിലും യമഹയുടെ റേയും, ഹീറൊയുടെ മാസ്‌റ്റെറോയുമടക്കം ഹിറ്റ്. 

ചുരുക്കിപ്പറഞ്ഞാല്‍ വരുന്ന ദിനങ്ങളിലും ഇരു ചക്ര വാഹന വിപണിയ്ക്ക് പ്രതീക്ഷ തന്നെയാണ്.

Scroll To Top