Thursday December 08, 2016
Latest Updates

‘തല 56’ല്‍ അജിത്തിന്റെ നായികയായി ശ്രുതി ഹാസന്‍

‘തല 56’ല്‍ അജിത്തിന്റെ നായികയായി ശ്രുതി ഹാസന്‍

ചെന്നൈ: തല അജിത്തിന്റെ അടുത്ത ചിത്രത്തിന് ഇപ്പോ ഇട്ടിരിക്കുന്ന പേര് തല 56 എന്നാണ്. അജിത്തിന്റെ 56ാമത്തെ ചിത്രമായതിനാലാണ് ഇങ്ങനെ പേരിടുന്നത്. തന്നെയുമല്ല ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് അണിയറ പ്രവര്‍ത്തകര്‍ക്ക് പുറത്തുവിടാതിരിക്കാനും സാധിക്കും.

ഇപ്പോള്‍ തമിഴ് സിനിമാ മേഖലയില്‍ പറഞ്ഞു കേള്‍ക്കുന്ന സംസാരം തലയുടെ അടുത്ത നായിക ശ്രുതി ഹാസനായിരിക്കുമെന്നാണ്. അങ്ങനെയെങ്കില്‍ സ്ഥിരം നായിക തൃഷയെന്നുള്ള അപവാദത്തില്‍നിന്ന് തലയ്ക്ക് രക്ഷപ്പെടുകയും ചെയ്യാം.

സിരുത്തെയ് സിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. കാര്‍ത്തിയും തമന്നയും മുഖ്യ റോളിലെത്തിയ സിരുത്തെയ് ഹിറ്റായതിന് ശേഷമാണ് സിവ സിരുതത്തെയ് സിവ എന്നറിയപ്പെടാന്‍ തുടങ്ങിയത്. വീരം എന്ന ആക്ഷന്‍ ത്രില്ലറിന് ശേഷം സിവയും അജിത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇതാദ്യമായിട്ടാണ് ശ്രുതി ഹാസന്‍ തലയുടെ നായികയായി അഭിനയിക്കുന്നത്.

തല 56ന്റെ നായിക റോളിലേക്ക് ഹന്‍സികാ മൊത്‌വാനിയുടെയും നയന്‍ താരയുടെ പേരുകളൊക്കെയും ഉയര്‍ന്നു വന്നെങ്കിലും സിവ ഒടുവില്‍ ശ്രുതി ഹാസനെ നിശ്ചയിക്കുകയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് അജിത്ത് ഇത്രയും ചെറുപ്പക്കാരിയായ ഒരു നടിയുടെ കൂടെ അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള ജോഡി പൊരുത്തത്തെക്കുറിച്ച് ഇപ്പോഴെ ട്വിറ്ററില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള ടോപ്പിക്കുകളിലൊന്നാണ് അജിത്ത് സിനിമകള്‍.

എ.എം. രത്‌നം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. അനിരുദ്ധാണ് സംഗീത സംവിധായകന്‍.

Scroll To Top