Saturday December 10, 2016
Latest Updates

തല്ലിക്കൊല്ലേണ്ട വകകള്‍ (ഖേദപൂര്‍വ്വം)

തല്ലിക്കൊല്ലേണ്ട വകകള്‍ (ഖേദപൂര്‍വ്വം)

ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ചെന്നൈയില്‍ ദേശീയ പതാകയെ അപമാനിച്ച സംഭവം വിവാദമാകുന്നു. ചെന്നൈയിലെ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍ ഫോണ്‍ ചെയ്തു കൊണ്ട് പതാക ഉയര്‍ത്തിയതാണ് വിവാദമായത്. ഇളങ്കോവന്‍ എന്ന മുനിസിപ്പല്‍ ചെയര്‍മാനാണ് വിവാദത്തിലായത്. ഇയാള്‍ ചെവിക്കിടയില്‍ മൊബൈല്‍ ഫോണ്‍ തിരുകി ആരോടോ തിരക്കിട്ട് സംസാരിക്കുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അതിനിടയിലാണ് പതാക ഉയര്‍ത്തിയത്. ദേശീയ പതാകയെക്കാള്‍ എന്ത് പ്രാധാന്യമാണ് ഫോണ്‍ കോളിന്ഉള്ളതെന്ന് വിമര്‍ശകര്‍ ചോദിച്ചു. ചെന്നൈയിലെ പമ്മല്‍ മുനിസിപ്പല്‍ ചെയര്‍മാനാണ് വി സി ഇളങ്കോവന്‍. ഒരു സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലായിരുന്നു ഇളങ്കോവന്റെ വിവാദ നടപടി.

സ്‌കൂളിലെ അധ്യാപകരും പാര്‍ട്ടി പ്രവര്‍ത്തകരും നോക്കി നില്‍ക്കെയാണ് ഇയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ സ്‌കൂളുകളില്‍ പതാകയുയര്‍ത്താന്‍ രാഷ്ട്രീയക്കാരെ വിളിക്കരുതെന്ന് പോലും തമിഴ്‌നാട്ടില്‍ ആവശ്യമുയരുന്നുണ്ട്. അതേസമയം ഫോണ്‍ വന്ന സമയത്ത് താന്‍ പതാകയുടെ ചരട് ഒരു അധ്യാപികയ്ക്ക് കൈമാറിയിരുന്നെന്നും പതാകയെ അപമാനിച്ചിട്ടില്ലെന്നുമാണ് ഇളങ്കോവന്റെ നിലപാട്. ഇപ്പോഴത്തെ വിവാദങ്ങള്‍ തന്നോട് ശത്രുതയുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ സൃഷ്ടിക്കുന്നതാണെന്നും ഇയാള്‍ പറഞ്ഞു.

Scroll To Top