Sunday December 04, 2016
Latest Updates

തലേന്നത്തെ ‘കെട്ടു’ വിടാതെ രാവിലെ വണ്ടിയോടിക്കുന്നവര്‍ക്ക് ‘എട്ടിന്റെ പണി’ തരാന്‍ ഗാര്‍ഡ

തലേന്നത്തെ ‘കെട്ടു’ വിടാതെ രാവിലെ വണ്ടിയോടിക്കുന്നവര്‍ക്ക് ‘എട്ടിന്റെ പണി’ തരാന്‍ ഗാര്‍ഡ

തലേന്നാള്‍ കള്ള് കുടിച്ചിട്ട് പിറ്റെന്നാള്‍ രാവിലെ വണ്ടിയോടിച്ചാലും ഗാര്‍ഡ പിടിക്കുമോ ? സംശയിക്കേണ്ട ..പിടിക്കും എന്ന് തന്നെയാണ് അയര്‍ലണ്ടിലെ ഗാര്‍ഡ പറയുന്നത്.പാതിരാ വരെ ‘ആഘോഷിച്ചിട്ട് രാവിലെ വണ്ടിയോടിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരിലും തലേന്നാളത്തെ ‘കെട്ട് ‘വിടാതെ നില്‍പ്പുണ്ടാവും എന്നാണു പുതിയ പഠനം.ഇത്തരക്കാരെ പിടിക്കാന്‍ വെളുപ്പാന്‍ കാലത്തും ഇനി പരിശോധന് ഉണ്ടാവുമെന്നാണ് റോഡ് സേഫ്റ്റി അതോറിട്ടി പറയുന്നത്.

മദ്യപിച്ച് വാഹനമോടിക്കുന്നത് കര്‍ശനമായി നിരോധിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡയും തീവ്ര ശ്രമങ്ങള്‍ തുടരുകയാണ്.. കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലഘട്ടങ്ങളില്‍ ആകെ 400ഓളംപേരെയാണ് ഇത്തരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിച്ചിരിക്കുന്നത്. അതും പകല്‍ 8മണിമുതല്‍ ഉച്ച സമയം 1മണി വരെയുള്ള ട്രാഫിക്കില്‍ വച്ച് മാത്രം.
deer-driving-human-hood-cartoon
ക്രിസതുമസ് കാലത്തുള്ള ഇത്തരം അപകടങ്ങളും ശ്രദ്ധക്കുറവുകളും ഒഴിവാക്കാന്‍ വേണ്ടി തന്നെയാണ് ഇപ്പോള്‍ റോഡ് സേഫ്റ്റി അതോറിറ്റിയും ഡ്രിങ്ക്എവയര്‍ഡോട്ട് ഐഇയും ഇത്തരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.. ഇതനുസരിച്ച് വളരെ നേരത്തേ തന്നെ ഗാര്‍ഡ ഓഫീസര്‍മാര്‍ റോഡ് ചെക്കിംഗ് പോസ്റ്റുകളിലും സ്ഥാനം പിടിച്ചിരിക്കും.cartoon drink

രാത്രികളില്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കെട്ടിറങ്ങിയ ശേഷം മാത്രം മതി രാവിലത്തെ െ്രെഡവിംഗ് എന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതല്ലെങ്കില്‍ തുടര്‍ നടപടി ക്രമങ്ങള്‍ക്ക് പാത്രമാവേണ്ടിവരും.

ഇക്കഴിഞ്ഞ 11 മാസക്കാലം 101 െ്രെഡവര്‍മാരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡബ്ലിനില്‍ ,ശനിയാഴ്ച്ചകളില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഞായറാഴ്ച്ചകളില്‍ പിടിക്കപ്പെട്ടവരുടെ എണ്ണം 208 ആയിരുന്നു. തിങ്കളാഴ്ച്ചകളില്‍ മാത്രം അല്പം കുറവാണ്. 94 പേരെയാണ് തിങ്കളാഴ്ച്ചകളില്‍ പിടിച്ചിരിക്കുന്നത്.

പിടിക്കപ്പെട്ടവരില്‍ പകുതിയിലേറെപ്പേരും 30-34 വയസ്സിനിടയില്‍ പ്രായമുള്ളവരായിരുന്നു. അല്പം മദ്യം അകത്തു ചെന്നിട്ടുണ്ടെങ്കില്‍ പലരും സ്വയംവാഹനമോടിക്കാതിരിക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് ആര്‍എസ്എയുടെ ജോണ്‍ കോള്‍ഫീല്‍ഡ് പറഞ്ഞു.

പുതിയ നിയമം പ്രകാരം കഴിഞ്ഞ ദിവസ രാത്രി കഴിച്ച മദ്യത്തിന്റെ അംശം ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് െ്രെഡവ് ചെയ്യുന്നതിന് അനുവദനീയമല്ല എന്നു തന്നെയാണ്.

കാംപെയിന്‍ വളരെ പ്രാധാന്യത്തോടെ തന്നെയാണ് ആര്‍എസ്എയും മറ്റും കൈകാര്യം ചെയ്യുന്നത്. ക്രിസ്തുമസ് ആഘോഷരാവുകളില്‍ മദ്യം കഴിക്കുകയാണെങ്കില്‍ അതിന്റെ ‘കെട്ട്’ ശരീരത്തില്‍ ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രം വാഹനമോടിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം.

like-and-share

Scroll To Top