Sunday December 04, 2016
Latest Updates

തലസ്ഥാന നഗരിയില്‍ ആദിവാസിയുടെ മരിച്ച കുഞ്ഞിനെ ബക്കറ്റിലാക്കി കൊടുത്തയക്കാന്‍ ശ്രമം : സാംസ്‌കാരിക കേരളമേ ലജ്ജിക്കുക

തലസ്ഥാന നഗരിയില്‍ ആദിവാസിയുടെ മരിച്ച കുഞ്ഞിനെ ബക്കറ്റിലാക്കി കൊടുത്തയക്കാന്‍ ശ്രമം : സാംസ്‌കാരിക കേരളമേ ലജ്ജിക്കുക

തിരുവനന്തപുരം: മരണപ്പെട്ട ആദിവാസി കുഞ്ഞിന് ആശുപത്രി അധികൃതരുടെ വക തികഞ്ഞ അവഗണന. പ്രസവാനന്തരം മരണപ്പെട്ട കുഞ്ഞിനെ അധികൃതര്‍ ബക്കറ്റിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ശ്രമം തടഞ്ഞ് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകണമെന്നാവശ്യപ്പെട്ട അമ്മക്ക് ആംബുലന്‍സ് വിട്ടു കൊടുക്കാന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ മൃതദേഹം ബക്കറ്റിലാക്കി ബസ്സില്‍ കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാന നഗരിയില്‍ നിന്നാണീ വാര്‍ത്ത ഇന്ന് പുറത്തു വന്നത്.

എസ് എ റ്റി ആശുപത്രിയില്‍ നിന്ന് ആദിവാസി കുടുംബത്തിന് ഉണ്ടായ ഈ ദുരനുഭവത്തെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ആദിവാസികളോടുള്ള അവഗണനയെന്നോ വിവേചനപരതയെന്നോ ഇതിനെ കാണണമെന്നാണ് വിവിധ സാമൂഹ്യ സംഘടനകള്‍ സംഭവത്തെ വിലയിരുത്തിയത്
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ സംഭവമുണ്ടായതു മുതല്‍ നാട്ടുകാര്‍ ആശുപത്രി പരിസരത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് .

Scroll To Top