Saturday December 10, 2016
Latest Updates

തരൂര്‍ ഔട്ട് ….വക്താവ് സ്ഥാനം പോയി,തത്കാലം കടുത്ത നടപടിയില്ല 

തരൂര്‍ ഔട്ട് ….വക്താവ് സ്ഥാനം പോയി,തത്കാലം കടുത്ത നടപടിയില്ല 

ന്യൂഡല്‍ഹി:എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള എ ഐ സി സി അച്ചടക്കസമിതിയുടെ ശിപാര്‍ശ അംഗീകരിച്ചു കൊണ്ട് നരേന്ദ്രമോദിക്കു അനുകൂലമായി പ്രസ്താവന നടത്തിയതിന് ശശി തൂരൂര്‍ എം.പിക്കെതിരെ ഹൈക്കമാന്‍ഡ് നടപടി.കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് ശശി തരൂര്‍ എംപിയെ നീക്കിക്കൊണ്ടാണ് എഐസിസി നടപടി സ്വീകരിച്ചത്.

നേരത്തെ ശശി തരൂരിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കമാന്‍ഡിന് കെപിസിസി ആവശ്യപ്പെട്ടിരുന്നു. കെപിസിസിയുടെ റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് എ.കെ ആന്റണി അധ്യക്ഷനായ മൂന്നംഗ അച്ചടക്കസമിതി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള കടുത്ത നടപടിക്ക് ഹൈക്കമാന്‍ഡ് മുതിരില്ലെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top