Thursday December 08, 2016
Latest Updates

തരൂരിന്റെ മൊഴിയെടുത്തു; കേസെടുത്താല്‍ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് തങ്കച്ചന്‍

തരൂരിന്റെ മൊഴിയെടുത്തു; കേസെടുത്താല്‍ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് തങ്കച്ചന്‍

തിരുവനന്തപുരം / ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമാണെന്ന് സംശയമുണര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ മൊഴിയെടുത്തു. വൈകീട്ട് തരൂര്‍ വസന്ത് വിഹാര്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണു മൊഴി കൊടുത്തത്. എസ്ഡിഎമ്മിന്റെ വസതിയിലായിരിക്കെയാണ് തരൂര്‍ അവിടെ എത്തിയത്
അതേ സമയം തരൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മത്സരിപ്പിക്കില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയുമില്ല. കേസ് ചാര്‍ജ് ചെയ്യുന്ന പക്ഷം വ്യക്തിത്വത്തെ ബാധിക്കുമെന്നതിനാലാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നൊഴിവാക്കുന്നത്. യു ഡി എഫില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നിനു ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യു ഡി എഫ് യോഗം ചേരും. യു ഡിഎഫില്‍ നിന്ന് ആരും വിട്ടുപോകുമെന്നു കരുതുന്നില്ല. അത്തരത്തിലുള്ള സാഹചര്യം നിലവില്‍ മുന്നണിയില്ല. എന്നാല്‍ ആര്‍ക്കെങ്കിലും വിട്ടുപോയെ മതിയാകൂ എന്നുണ്ടെങ്കില്‍ തടയില്ല. പക്ഷെ ആരെയും പുറത്താക്കില്ല. കെ. ആര്‍. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയപ്പോള്‍ സംരക്ഷിച്ചതു യുഡിഎഫാണ്. യുഡിഎഫ് ഏകോപന സമിതി യോഗത്തിലെ സിഎംപിയുടെ പ്രതിനിധികള്‍ സി. പി. ജോണും കെ. ആര്‍. അരവിന്ദാക്ഷനുമാണ്. ഇതിലൊന്നും മാറ്റം വരുത്തിയിട്ടില്ല. സിഎംപിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 21നു ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തിലുള്ള തീരുമാനം അതു കഴിഞ്ഞിട്ടു പറയാം, അദ്ദേഹം പറഞ്ഞു.

Scroll To Top