Thursday December 08, 2016
Latest Updates

തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തും വിജയും ഒന്നിക്കുന്നു

തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തും വിജയും ഒന്നിക്കുന്നു

തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്തും വിജയും ഒന്നിക്കുന്നു. മങ്കാത്ത എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഇരു താരങ്ങളും ഒന്നിക്കുമെന്നാനു റിപ്പോര്‍ട്ട്. തമിഴ് സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഹിറ്റ് ജോടിയാണ് അജിത്തും വിജയും. രാജാവിന്‍ പാര്‍വയിലെ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

അതിന് ശേഷം പല സംവിധായകരും ഇരുവരെയും ഒന്നിപ്പിച്ച് സിനിമ എടുക്കാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ആദി ഭഗവാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അന്പഴകനാണ് മങ്കാത്തയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.

വെങ്കിട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്ത മങ്കാത്തയില്‍ അജിത്തായിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. അജിത്തിനൊപ്പം അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. രണ്ടാം ഭാഗത്തില്‍ അര്‍ജുന്‍ ചെയ്ത വേഷമായിരിക്കും വിജയ്‌ക്കെന്നനാണ് റിപ്പോര്‍ട്ട്.

Scroll To Top