Saturday December 03, 2016
Latest Updates

തമിഴ് സംഘടനകള്‍ വിരട്ടി; രജനികാന്ത് മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ല

തമിഴ് സംഘടനകള്‍ വിരട്ടി; രജനികാന്ത് മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ല

ചെന്നൈ: തമിഴ് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത് നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സൂചന. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ പങ്കെടുക്കുന്ന ചടങ്ങില്‍ രജനികാന്ത് പങ്കെടുക്കുന്നതിനെതിരെ തമിഴ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

രജനികാന്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ് സംഘടനകള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീടിന് മുന്നില് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം തീരുമാനം മാറ്റിയത് എന്നാണു സൂചന. എന്നാല്‍ വ്യക്തമായ കാരണങ്ങള്‍ വെളിപ്പെടുത്താതെ രജനികാന്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മാത്രമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.

നേരത്തെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോഡി രജനികാന്തിനെ സന്ദര്‍ശിച്ചിരുന്നു. രജപക്‌സെ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ചടങ്ങില്‍ നിന്ന് വിട്ടുനില്ക്കുകയാണ്.

Scroll To Top