Sunday December 04, 2016
Latest Updates

തമിഴ്‌നാട്ടില്‍ മലയാളം നിരോധിച്ചു

തമിഴ്‌നാട്ടില്‍ മലയാളം നിരോധിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളം നിരോധിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ തമിഴ്‌നാട്ടില്‍ താമസിക്കുന്ന മലയാളികള്‍ക്ക് മാതൃഭാഷ പഠിക്കാനാകില്ല. 2015 മുതല്‍ ഒന്നാംഭാഷയായി മലയാളം പഠിക്കുന്നവര്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുമതി നല്‍കില്ലെന്ന അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. 1956 ല്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയില്‍ ധാരാളം മലയാളികള്‍ താമസിക്കുന്നുണ്ട്. കോയമ്പത്തൂര്‍ , നീലഗിരി എന്നീ ജില്ലകളിലും ലക്ഷക്കണക്കിന് മലയാളികളുണ്ട്.

പുതിയ ഉത്തരവിലൂടെ ഈ ജില്ലകളിലെ മലയാളികള്‍ക്ക് മാതൃഭാഷ പഠിക്കാനാകില്ല. മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 2006 ല്‍ നിയമമാക്കിയ നിര്‍ബന്ധിത തമിഴ്ഭാഷാപഠനനിയമങ്ങളാണ് മലയാള ഭാഷയുടെ അന്ത്യം കുറിച്ചത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നടത്തുന്ന അധ്യാപക പരീക്ഷയില്‍ മലയാളം പഠിച്ചവരെ ആരെയും വിജയിപ്പിക്കുകയോ അധ്യാപകരായി നിയമനം നല്‍കുകയോ ചെയ്യുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ മലയാള ഭാഷ ഇത്രയും അവഗണന നേരിടുമ്പോഴും കേരളത്തില്‍ തമിഴ് പഠിക്കാന്‍ സൌകര്യമുണ്ട്.

Scroll To Top