Saturday December 03, 2016
Latest Updates

തമാശക്കാരന്‍ കള്ളന്‍

തമാശക്കാരന്‍ കള്ളന്‍

ഡബ്ലിന്‍: മോഷണത്തിലും തമാശ കാണിച്ച് മയക്കുമരുന്നിനടിമയായ ചെറുപ്പക്കാരന്‍ വാര്‍ത്തയായി. 15,000 യൂറോയുടെ സാധനങ്ങള്‍ ഒരു കമ്പനിയില്‍ നിന്നും മോഷ്ടിച്ച് 100യൂറോയ്ക്ക് വില്‍പന നടത്തിയ ആളുടെ കേസ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കേട്ടു. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെത്തുടര്‍ന്നാണ് ഇത്തരം പ്രവര്‍ത്തികള്‍ ഇയാള്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
നോള്‍ ക്ലാര്‍ക്ക് എന്ന 30കാരനാണ് ഇത്തരം ഒരു ‘തമാശ’ കാണിച്ചിരിക്കുന്നത്. ഡബ്ലിനിലെ അപ്പര്‍ ഡോറസ്റ്റ് സ്ട്രീറ്റിലെ താമസക്കാരനായ ക്ലാര്‍ക്ക് ഒരേ രാത്രിയില്‍ രണ്ടു സമയങ്ങളിലായാണ് ഡബ്ലിനിലെ തന്നെ മേരീസ് പ്ലേസിലുള്ള ബ്ലാക് ചര്‍ച്ചില്‍ കഴിഞ്ഞ വര്‍ഷം മെയ് 16ന് മോഷണം നടത്തിയത്.
ഇടവേളയെടുത്തുകൊണ്ട് രാത്രിയില്‍ തന്നെ രണ്ടുവട്ടമായി അഞ്ചോളം ലാപ്‌ടോപ്പുകളും ക്യാമറ ഉപകരണങ്ങളും ഒക്കെയായി 14,578 യൂറോയുടെ സാധനങ്ങളാണ് ക്ലാര്‍ക്ക് ഒരു കമ്പനിയില്‍ നിന്നും മോഷ്ടിച്ചത്. 1,833 യൂറോയുടെ നഷ്ടം മോഷണത്തിനിടയില്‍ ഇയാള്‍ കമ്പനിക്ക് വരുത്തിവയ്ക്കുകയും ചെയ്തിരുന്നു.
കമ്പനിയില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളെല്ലാം തന്നെ പിന്നീട് ഇയാള്‍ ഒ’കോണല്‍ തെരുവിലുള്ള മറ്റൊരാള്‍ക്ക് വെറും നൂറു യൂറോയ്ക്ക് വില്‍ക്കുകയും ചെയ്തു.
ക്ലാര്‍ക്ക് വീടില്ലാതെ തെരുവില്‍ അലയുന്ന ഒരു ആളാണെന്നും ഇയാള്‍ ഹെറോയിന്‍ അഡിക്റ്റാണെന്നുമാണ് ഗാര്‍ഡ പറയുന്നത്.
ഇതിനു മുന്‍പും ഇയാള്‍ 5 മോഷണങ്ങള്‍ ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഒരു കേസിന്റെ ഭാഗമായി ഇയാളെ 2010ല്‍ 4 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടുമുണ്ട്.
ഇയാള്‍ക്ക് മൂന്നു വര്‍ഷത്തെ തടവുശിക്ഷയും എന്നാല്‍ പ്രൊബേഷന്‍ സര്‍വ്വീസിന്റെ തീരുമാനങ്ങള്‍ അനുസരിക്കാമെന്നു സമ്മതിച്ചതിനാല്‍ അവസാനവര്‍ഷത്തെ ഇളവും ജഡ്ജ് മാര്‍ട്ടിന്‍ നൂലന്‍ വിധിച്ചു.

Scroll To Top