Tuesday December 06, 2016
Latest Updates

തപാല്‍ കോഡ് പരിഷ്‌ക്കാരത്തിനെതിരെ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍; പുതിയ സമ്പ്രദായം വ്യക്തികളുടെ സ്വകാര്യത കവരുമെന്ന് ആരോപണം

തപാല്‍ കോഡ് പരിഷ്‌ക്കാരത്തിനെതിരെ ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍; പുതിയ സമ്പ്രദായം വ്യക്തികളുടെ സ്വകാര്യത കവരുമെന്ന് ആരോപണം

ഡബ്ലിന്‍: അയര്‍ലണ്ടിലെ പോസ്‌ററല്‍ കോഡ് സംവിധാനം പരിഷ്‌ക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. അടുത്ത വര്‍ഷം മുതലാണ് പുതിയ രീതിയിലുള്ള പോസ്റ്റല്‍ കോഡ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഓരോ വിലാസക്കാരനെയും പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുന്ന പോസ്റ്റല്‍ കോഡായിരിക്കും നിലവില്‍ വരിക. അതേസമയം ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. പരിഷ്‌ക്കരിച്ച രീതിയിലുള്ള പോസ്റ്റല്‍ കോഡ് പൊതുജനങ്ങളുടെ സ്വകാര്യത കവരുന്നതാണെന്നാണ് ആരോപണം.

ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ ബില്ലി ഹ്വാക്‌സ് ആണ് പോസ്റ്റല്‍ കോഡിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. പരിഷ്‌ക്കരിച്ച രീതിയിലുള്ള പോസ്റ്റല്‍ കോഡ് സമ്പ്രദായം ജനങ്ങളുടെ സ്വകാര്യത കവരുമെന്ന് അദ്ദേഹം പറഞ്ഞു. കത്തുകളുടെ വിതരണവും നികുതി പിരിവും കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ എന്ന പേരിലാണ് തപാല്‍ കോഡ് പരിഷ്‌ക്കരിക്കുന്നത്. 24 മില്യന്‍ യൂറോ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ സമ്പ്രദായം അനുസരിച്ച് ഏഴാക്ക തപാല്‍ കോഡിന്റെ ആദ്യ ഭാഗം പ്രദേശത്തെ വേര്‍തിരിച്ച് അറിയാനും രണ്ടാം ഭാഗം വിലാസക്കാരനെ
വേറിട്ട് തിരിച്ച് അറിയുന്നതിനും വേണ്ടിയുള്ളതാണ്.

എന്നാല്‍ ഈ രീതിയില്‍ തപാല്‍ കോഡ് പരിഷ്‌ക്കരിക്കുന്നതിന് മുമ്പ് ആളുകളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു പഠനവും
നടത്തിയിട്ടില്ലെന്ന് ബില്ലി ഹ്വാക്‌സ് കുറ്റപ്പെടുത്തി. പരിഷ്‌ക്കരിച്ച രീതിയില്‍ നടപ്പിലാക്കാനിരിക്കുന്ന തപാല്‍ കോഡ് സംവിധാനം ആളുകളുടെ വ്യക്തി
വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും അത് ദുരുപയോഗം ചെയ്യാനും കാരണമാകുമെന്നാണ് പ്രധാന വിമര്‍ശനം. ഇന്നലെ സമര്‍പ്പിച്ച 2013 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം പുതുക്കിയ പോസ്റ്റല്‍ കോഡ് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കമ്മ്യൂണിക്കേഷന്‍സ് മന്ത്രി പാറ്റ് റാബിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റല്‍ കോഡ് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ പുതിയ രീതിയിലുള്ള തപാല്‍ കോഡ് നടപ്പിലാക്കാന്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് ആശങ്ക ഉയര്‍ത്തി ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ രംഗത്ത് വന്നത്.

Scroll To Top