Sunday December 04, 2016
Latest Updates

തപാല്‍ ഉരുപ്പടികളും പണവും അടിച്ചുമാറ്റിയ പോസ്റ്റ്മാനെ ഗാര്‍ഡ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

തപാല്‍ ഉരുപ്പടികളും പണവും അടിച്ചുമാറ്റിയ പോസ്റ്റ്മാനെ ഗാര്‍ഡ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ഡബ്ലിന്‍: തപാലായി വന്ന പണവും കത്തും മോഷ്ടിച്ചുവെന്ന് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്ത പോസ്റ്റ്മാനെ വിട്ടയച്ചു. ആദ്യ കുര്‍ബാനയുടെ പണവും അത് സംബന്ധിച്ച സ്ഥിരീകരണ അറിയിപ്പും ഉള്‍പ്പെടുന്ന തപാല്‍ ഉരുപ്പടികള്‍ പോസ്റ്റ്മാന്‍ കൈക്കലാക്കിയെന്നാണ് ആരോപണം. കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ഒരു പോസ്റ്റ്മാനാണ് അറസ്റ്റിലായത്. ഗാര്‍ഡ നടത്തിയ ഒരു ഒളിക്യാമറ ഓപ്പറേഷനില്‍ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ആരോപണ വിധേയനായ പോസ്റ്റ്മാനെ ഡ്യൂട്ടിക്ക് നിയമിച്ചിരിക്കുന്ന പ്രദേശത്തെ അല്ലാത്ത വിലാസക്കാരുടെയും കവറുകളും ഇയാള്‍ക്കുള്ള തപാല്‍ ഉരുപ്പടികളുടെ കൂട്ടത്തില്‍ വച്ചിരുന്നു. സാധാരണ ഇത്തരം കവറുകള്‍ കണ്ടെത്തിയാല്‍ പോസ്റ്റ്മാന്‍മാര്‍ അവ തിരിച്ചേല്‍പ്പിക്കുകയാണ് പതിവ് എന്നാല്‍ ഇയാള്‍ അവ കൈക്കലാക്കി കടന്നു എന്നാണ് ആരോപണം. 

കുട്ടികള്‍ക്കുള്ള ജന്മദിന കാര്‍ഡുകളും ഹോളി കമ്മ്യൂണിയന്‍ കാര്‍ഡുകളും നഷ്ടപ്പെടുന്നതായി നിരന്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ആരോപണവിധേയനായ പോസ്റ്റ്മാനെ നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. സംശയം തോന്നിയതിനെതുടര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന ഗാര്‍ഡ സമീപത്ത ഒരു റെസ്റ്റോറന്റില്‍ വച്ച് ഇയാള്‍ പണം അടങ്ങിയ കാര്‍ഡുകള്‍ തുറക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ ഗാര്‍ഡ അന്വേഷണം കൂടാതെ പോസ്റ്റല്‍ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.

Scroll To Top