Monday December 05, 2016
Latest Updates

തന്റെ സുരക്ഷാ സന്നാഹം പിന്‍വലിക്കണമെന്ന് എകെ ആന്റണി; കേന്ദ്രം ആശയക്കുഴപ്പത്തില്‍

തന്റെ സുരക്ഷാ സന്നാഹം പിന്‍വലിക്കണമെന്ന് എകെ ആന്റണി; കേന്ദ്രം ആശയക്കുഴപ്പത്തില്‍

ന്യൂഡല്‍ഹി: തന്റെ സുരക്ഷാ സന്നാഹം പിന്‍വലിക്കണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. ഇക്കാര്യം ചൂണ്ടിക്കാട്ടി എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കത്തെഴുതി. എന്നാല്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ വിഭാഗത്തില്‍പ്പെടുന്ന ആന്റണിയുടെ സുരക്ഷ പിന്‍വലിക്കുന്നത് എങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

മുന്‍ പ്രതിരോധ മന്ത്രി എന്ന നിലയില്‍ മാത്രമല്ല കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ ഏറ്റവും പ്രമുഖന്‍ എന്ന നിലയില്‍ കൂടിയാണ് എകെ ആന്റണിക്ക് കനത്ത സുരക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ സുരക്ഷ സംവിധാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട എകെ ആന്റണി കേന്ദ്രസര്‍ക്കാരിനെ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്.

ഔദ്യോഗിക പദവി ഒന്നും വഹിക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ കനത്ത സുരക്ഷ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ആന്റണി കേന്ദ്രത്തിന് എഴുതിയ കത്തില്‍ വിശദീകരിക്കുന്നു. നിയമ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ സുരക്ഷ മാത്രമേ  തനിക്ക് ആവശ്യമുള്ളൂ എന്നും ആന്റണി കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആന്റണിയുടെ ആവശ്യങ്ങള്‍ പഠിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാനാകൂ എന്ന നിലപാടിലാണ് കേന്ദ്രം.

Scroll To Top