Saturday December 10, 2016
Latest Updates

തന്റെ മുഖത്ത് അടിച്ച ഓട്ടോ ഡ്രൈവറെ നേരിട്ട് കണ്ട് കേജരിവാള്‍ മാപ്പ് നല്കി

തന്റെ മുഖത്ത് അടിച്ച ഓട്ടോ ഡ്രൈവറെ നേരിട്ട് കണ്ട് കേജരിവാള്‍ മാപ്പ് നല്കി

ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ തന്റെ മുഖത്ത് അടിച്ചയാളെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയായ കേജരിവാളിനെ ഒരു ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഡല്‍ഹിയിലെ ഏഴു ലോകസഭ മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെ റോഡ് ഷോയുടെ ഭാഗമായി ഇന്നലെ ദക്ഷിണ്‍പൂരില്‍ എത്തിയപ്പോഴാണ് കേജ്രിവാളിന് മര്‍ദ്ദനമേല്ക്കുകയായിരുന്നു. ഇത് ഒന്നിലധികം തവണ കേജ്രിവാളിന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുണ്ട്. മാല ഇടാന്‍ എന്ന വ്യാജേന വന്നയാള്‍ അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഡല്‍ഹിയിലെ കിരാരി മേഖലയിലെ ലാലി എന്ന 38 കാരനാണ് അദ്ദേഹത്തിന്റെ മുഖത്ത് അടിച്ചത്.

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നല്കിയ വാഗ്ദാനം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ലാലി കേജരിവാളിനെ തല്ലിയത്. അതേസമയം അപ്രതീക്ഷിതമായികേജരിവാള്‍ തന്നെ കാണാന്‍ വന്നതോടെ ലാലിക്ക് കേജരിവാളിനെ തല്ലിയതില്‍ പശ്ചാത്താപം തോന്നി. താന്‍ അങ്ങനെ ചെയ്തതില്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹത്തോട് മാപ്പ് പറയുന്നുവെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്ത സൃഷ്ടിക്കാന്‍ കേജരിവാള്‍ തന്നെ ആളെ ഇറക്കി തല്ലിക്കുകയാണെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌കേജരിവാള്‍ തന്നെ മര്‍ദ്ദിച്ചയാളെ നേരിട്ട് സന്ദര്‍ശിച്ചത്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ജനങ്ങളെ കാണുന്നതിനിടെയാണ് കേജരിവാള്‍ കിരാരിയില്‍ എത്തിയത്.

Scroll To Top