Tuesday December 06, 2016
Latest Updates

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഇ ശ്രീധരന്‍

തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഇ ശ്രീധരന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയില്‍ താന്‍ മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊച്ചി മെട്രോ മേധാവി ഇ ശ്രീധരന്‍. മന്ത്രിസ്ഥാനം സംബന്ധിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ ലഭിച്ചാല്‍ ക്യാബിനറ്റില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

എന്‍.ഡി.എ മന്ത്രിസഭയില്‍ ചേരുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവി സ്വീകരിക്കുന്നത് സംബന്ധിച്ചും കൂടിയാലോചനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിസ്ഥാനം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

നരേന്ദ്ര മോഡി മന്ത്രിസഭയില്‍ മലയാളിയായ ഇ ശ്രീധരന്‍ റെയില്‍വെ വകുപ്പ് മന്ത്രിയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശ്രീധരനെ മന്ത്രിസഭയില്‍ എടുക്കുന്നത് സംബന്ധിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇ ശ്രീധരനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.

Scroll To Top