Saturday December 03, 2016
Latest Updates

തന്റെ ജീവിതം പാഠപുസ്തകമാക്കേണ്ട: പ്രധാനമന്ത്രി നരേന്ദ്ര മോഡി

തന്റെ ജീവിതം പാഠപുസ്തകമാക്കേണ്ട: പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: തന്റെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടന്ന് പ്രധാനമന്ത്രി നരേന്ദ മോഡി. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നരേന്ദ്ര മോഡിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് മോഡി രംഗത്ത് വന്നത്.

എന്റെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മാധ്യമങ്ങളില്‍ കണ്ടു, അത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കണം മോഡി ആവശ്യപ്പെട്ടു. തന്റെ മാത്രമല്ല ജീവിച്ചിരിക്കുന്ന ആരുടേയും ജീവിതകഥ പാഠഭാഗമായി ഉള്‍പ്പെടുത്തരുതെന്നാണ് തന്റെ  അഭിപ്രായമെന്നും മോഡി പറഞ്ഞു.

ഇന്ത്യയെ ഇന്നു കാണുന്ന ഇന്ത്യയാക്കി മാറ്റിയ മഹാന്മാരായ നേതാക്കളാല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. നമ്മുടെ കുട്ടികളും യുവതലമുറയും ആ നേതാക്കളെ അറിഞ്ഞു വേണം വളരാനെന്നും മോഡി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ പ്രതികരണം.

Scroll To Top