Friday December 09, 2016
Latest Updates

തന്റെ കുട്ടിയുടെ പിതാവ് ഒരു യുവനേതാവെന്ന് സരിത; നേതാക്കള്‍ക്ക് പേടിസ്വപ്നമായി സരിത

തന്റെ കുട്ടിയുടെ പിതാവ് ഒരു യുവനേതാവെന്ന് സരിത; നേതാക്കള്‍ക്ക് പേടിസ്വപ്നമായി സരിത

കോട്ടയം: സമീപകാലത്ത് രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ സരിത എസ് നായര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്.തന്റെ കുട്ടിയുടെ പിതാവ് കേരള രാഷ്ട്രീയത്തിലെ ഒരു യുവ നേതാവെന്ന് സരിത. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ നേതാവ് ആരെന്ന് സരിത വെളിപ്പെടുത്തിയിട്ടില്ല.

ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞത് മുതല്‍ തനിക്ക് കേരള രാഷ്ട്രീയത്തിലെ ഒരു യുവനേതാവുമായി ബന്ധമുണ്ടെന്ന് തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആ യുവനേതാവാണെന്നും സരിത വെളിപ്പെടുത്തി. തന്റെ കുട്ടിയുടെ ചെലവ് നോക്കുന്നത് ആ നേതാവാണെന്നും സരിത പറഞ്ഞു.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഒട്ടേറെ നേതാക്കളുടെ ഉറക്കം കെടുത്തിയ സരിത കുട്ടിയുടെ പിതൃത്വം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഏത് നേതാവിനെയാണ് വരുതിയിലാക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല. ഏതായാലും സരിതയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട നേതാക്കളുടെ ഉറക്കം പോകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Scroll To Top