Wednesday December 07, 2016
Latest Updates

തന്നെയും ചവുട്ടിത്താഴ്തുന്നു; മാവേലിക്ക് ദിലീപിന്റെ തുറന്ന കത്ത്

തന്നെയും ചവുട്ടിത്താഴ്തുന്നു; മാവേലിക്ക് ദിലീപിന്റെ തുറന്ന കത്ത്

കൊച്ചി: മാവേലിക്ക് നടന്‍ ദിലീപിന്റെ തുറന്ന കത്ത്. തന്റെയും മാവേലിയുടെയും ജീവിതത്തില്‍ സമാനതകളുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് കത്ത് തുടങ്ങുന്നത്. ചവിട്ടി താഴ്ത്തലിന്റെ കാര്യത്തിലാണ് സമാനയെന്ന് ദിലീപ് പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ദിലീപ് മാവേലിക്ക് എഴുതിയ തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. തന്റെ സിനിമകളുടെ വിജയത്തിലും ജനസമ്മതിയിലും അസൂയ പൂണ്ട ചിലര്‍ കുറേ നാളുകളായി തന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണ്.

തനിക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുമ്പോള്‍ ബാല്യം വിടാത്ത ഒരു മകള്‍ തന്റെ കൂടെ ഉണ്ടെന്നു മറക്കരുതെന്ന് ദിലീപ് പറഞ്ഞു. ഇത് ഒരു താരത്തിന്റെ അപേക്ഷയല്ല ഒരു പിഉതാവിന്റെ അപേക്ഷയാണെന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് കത്ത് അവസാനിപ്പിക്കുന്നത്. ആരാധകര്‍ക്ക് ദിലീപും മകള്‍ മീനാക്ഷിയും ഓണാശംസകള്‍ നേരുകയും ചെയ്തു. നേരത്തെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് മഞ്ഞു വാര്യരും ഫെയ്‌സ്ബുക്കില്‍ തുറന്ന് കത്ത് എഴുതിയിരുന്നു.

Scroll To Top