Thursday December 08, 2016
Latest Updates

തനിമയുടെ ഒരുമയില്‍ അയര്‍ലണ്ടിലെ ക്‌നാനായ സംഗമം പ്രൌഡ ഗംഭീരമായി

തനിമയുടെ ഒരുമയില്‍ അയര്‍ലണ്ടിലെ ക്‌നാനായ സംഗമം പ്രൌഡ ഗംഭീരമായി

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ താലാ കില്‍മന ഹാളില്‍ നടന്ന ക്‌നാനായ സംഗമത്തില്‍ നാനൂറോളം പേര്‍ പങ്കെടുത്തു. ഫാ. ജോര്‍ജ്ജ് പുലിമലയില്‍ ദിവ്യബലി അര്‍പ്പിച്ചു.

തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ബിജു വെട്ടിക്കനാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സഭാ പ്രമുഖനായിരുന്ന ക്‌നായി തൊമ്മന്‍ ക്രിസ്തുവര്‍ഷം 345ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതിന്റെ അനുസ്മരണാര്‍ത്ഥം, അംഗങ്ങള്‍ നിര്‍മ്മിച്ച കപ്പലും അതിന്റെ പുനരാവിഷ്‌കാരവും സദസ്യരുടെ മനം കവര്‍ന്നു. ഒരുമയില്‍, തനിമയില്‍, വിശ്വാസ നിറവില്‍ എന്ന സന്ദേശമുള്‍ക്കൊണ്ട് അയര്‍ലണ്ടിലെ എല്ലാ പ്രദേശത്തുനിന്നും അംഗങ്ങള്‍ എത്തിയിരുന്നു.

മാര്‍ഗ്ഗംകളി, പുരാതനപ്പാട്ട്, ഒപ്പന, കോമഡി സ്‌കിറ്റുകള്‍, ശാസ്ത്രീയ നൃത്തങ്ങള്‍ കളരിപ്പയറ്റ്, സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സുകള്‍, ഡാന്‍സ് അരങ്ങേറ്റം തുടങ്ങിയ വിവിധ കലാപരിപാടികള്‍ പരിപാടിയ്ക്ക് ചാരുതയേകി.

ട്രഷറര്‍ സാജുമോന്‍ ജോസ് വട്ടുകുളം, ജോയിന്റ് ട്രഷറര്‍ ബിജു പന്തല്ലൂര്‍, ജോയിന്റ് സെക്രട്ടറി ഗ്രേസി മാത്യൂസ് ചേലയ്ക്കല്‍, അഡ്വൈസര്‍ ജെയ്‌മോന്‍ കിഴക്കെക്കാട്ടില്‍, ഷാജു (കോര്‍ക്ക്) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അലക്‌സ് വട്ടുകുളത്തില്‍ സ്വാഗതവും ജോയിച്ചന്‍ ഒഴുകയില്‍ നന്ദിയും പറഞ്ഞു.

സിന്ധു ബിജു വെട്ടിക്കനാല്‍, അലക്‌സ് വട്ടുകുളത്തില്‍ എന്നിവര്‍ അവതാരകരായിരുന്നു. ജോയിച്ചന്‍ (ജിഞ്ചര്‍ റെസ്റ്റോറെന്റ്) ഭക്ഷണമൊരുക്കി. സാബു ജോസഫ് (സെലസ്റ്റിയല്‍ ഓര്‍ക്കസ്ട്ര), ബെന്നി ജോസഫ് എന്നിവര്‍ ശബ്ദവും വെളിച്ചവും ക്രമീകരിച്ചു.knanya 6knanaya05knanaya 4knanaya01knanaya 2
റിപ്പോര്‍ട്ട്: മാത്യൂസ് ചേലയ്ക്കല്‍

Scroll To Top