Tuesday December 06, 2016
Latest Updates

തനിക്ക് വിലക്ക് നേരിടേണ്ടി വന്നത് ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലെന്ന് ശ്രീശാന്ത്

തനിക്ക് വിലക്ക് നേരിടേണ്ടി വന്നത് ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലെന്ന് ശ്രീശാന്ത്

കൊച്ചി: തനിക്ക് വിലക്ക് നേരിടേണ്ടി വന്നത് ക്രിക്കറ്റില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതിനാലെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. തന്നെ വിലക്കാന്‍ ബിസിസിഐയ്ക്ക് അഞ്ചു മിനിറ്റ് കൂടിയാലോചന മാത്രമേ വേണ്ടി വന്നുള്ളൂ എന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിച്ച് തിരിച്ച് വരാനാകുമെന്നാണ് പ്രതീക്ഷ. തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ വിലക്കിയത്. കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ആശങ്കയില്ല. മടങ്ങി വരവില്‍ കേരളത്തിന് വേണ്ടിയെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും കൗണ്ടിക്കുവേണ്ടിയെങ്കിലും കളിക്കാന്‍ സാധിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീശാന്ത് വിവാദങ്ങളോട് പ്രതികരിച്ചത്. ഇനിയും അഞ്ചോ ആറോ വര്‍ഷം കൂടി തനിക്ക് കളിക്കാന്‍ സാധിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ വീട്ടില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ് കൊച്ചി സ്‌റ്റേഡിയം അവിടെ പ്രവേശിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ല. ഇത് വല്ലാത്തൊരു പീഡനമാണെന്നും ശ്രീശാന്ത് പറഞ്ഞു.

2013 ലെ ഐപിഎല്‍ സീസണിലാണ് ഒത്തുകളി ആരോപണത്തില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുകയായിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്.

Scroll To Top