Thursday December 08, 2016
Latest Updates

തനിക്ക് ലുക്കില്ലാത്തതിനാല്‍ കാവ്യ മാധവന്‍ തന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയതായി ഡോ. ബിജു

തനിക്ക് ലുക്കില്ലാത്തതിനാല്‍  കാവ്യ  മാധവന്‍ തന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയതായി ഡോ. ബിജു

സിനിമയില്‍ അഭിനേതാക്കളുടെ ലുക്ക് പ്രധാന ഘടകമാണ്. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ നില്ക്കുന്ന സംവിധായകന് എന്ത് ലുക്ക് എന്ന് ചോദിക്കരുത്. സംവിധായകനും അല്പ്പം ലുക്ക് ഉള്ളത് നല്ലതാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു. തനിക്ക് ലുക്കില്ലാത്തതിനാല്‍  കാവ്യ  മാധവന്‍ തന്റെ സിനിമയില്‍ നിന്ന് പിന്‍മാറിയതായി ഡോ. ബിജു. തന്റെ ആദ്യ ചിത്രമായ സൈറയില്‍ നായികയാകാന്‍ കാവ്യ മാധവനെയാണ് ആദ്യം സമീപിച്ചത്.

എന്നാല്‍ തനിക്ക് ലുക്കില്ലാത്തതിനാല്‍ കാവ്യ സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്ന് ഡോ. ബിജു പറഞ്ഞു. പിന്നീട് നവ്യ നായരാണ് സൈറയില്‍ നായികയായത്. ഈയിടെ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനു ദേശീയ പുരസ്‌ക്കാരം ലഭിച്ച പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ നിന്ന് പ്രമുഖ നടന്‍മാര്‍ പലരും പിന്‍മാറിയതായി ഡോ. ബിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കാവ്യയ്‌ക്കെതിരായ ആരോപണം.

Scroll To Top