Monday December 05, 2016
Latest Updates

തണുപ്പറിയിച്ച് സ്‌നോമാന്‍ അയര്‍ലണ്ടില്‍

തണുപ്പറിയിച്ച് സ്‌നോമാന്‍ അയര്‍ലണ്ടില്‍

തണുപ്പുകാലം തുടങ്ങാന്‍ പോവുകയാണ് അതോടൊപ്പം മഞ്ഞു വീഴ്ച്ചയും. ഇത്തവണ അയര്‍ലണ്ടില്‍ റെക്കോഡ് ഭേദിക്കുന്നതരത്തിലുള്ള മഞ്ഞു വീഴ്ച്ചയും തണുപ്പും ഉണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷകരും പറയുന്നത്.
അന്തരീക്ഷം കൂടുതല്‍ തണുപ്പു പിടിച്ചുതുടങ്ങിയിരിക്കുന്നു. ഏതായാലും തീരപ്രദേശത്തുള്ളവര്‍ക്ക് കൂടുതല്‍ മഞ്ഞു വീഴ്ച്ച പ്രതീക്ഷിക്കേണ്ടതില്ലെന്നും കാലാവസ്ഥ നിരീക്ഷകരുടെ ഉറപ്പുണ്ടായിരുന്നു.

അയര്‍ലണ്ടിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇത്തവണ കൂടുതല്‍ മഞ്ഞു വീഴ്ച്ച ഉണ്ടാവാന്‍ പോകുന്നത്. അതായത് മലമുകളില്‍ സ്‌നോമാന്‍ പ്രത്യക്ഷപ്പെടാനുള്ള സമയമായി.

അയര്‍ലണ്ടിലെ ഏറ്റവും ഉയരം കൂടിയ ഭാഗമായ കൗണ്ടി കെറിയിലെ കരന്തോഹില്ലില്‍ ഈ വര്‍ഷത്തെ ആദ്യ പിടി മഞ്ഞ് വാരിയെടുത്തതായി സമീപവാസികള്‍ അറിയിച്ചു. മലമുകളില്‍ ഒരു സ്‌നോമാന്‍ ഒരുങ്ങിക്കഴിയുകയും ചെയ്തിരിക്കുന്നു.like-and-share

Scroll To Top