Thursday December 08, 2016
Latest Updates

തണുത്തുറയുന്ന നദിയിലേയ്ക്ക് വീണ 12 വയസുകാരനെ രക്ഷപ്പെടുത്തി

തണുത്തുറയുന്ന നദിയിലേയ്ക്ക് വീണ 12 വയസുകാരനെ രക്ഷപ്പെടുത്തി

ദ്രോഗഡ :തണുത്തുറയാന്‍ തുടങ്ങിയ നദിയില്‍ വീണ പന്ത്രണ്ടുകാരന് രക്ഷയായത് കൂട്ടുകാരുടെ സമയോചിത ഇടപെടല്‍. തങ്ങളുടെ കൂട്ടുകാരന്‍ നദിയിലേക്ക് വീണതുകണ്ട സമപ്രായക്കാരായ കുട്ടികള്‍ കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചതുകൊണ്ടാണ് കുട്ടിക്ക് സമയോചിതമായി സഹായങ്ങള്‍ എത്തിക്കാന്‍ കോസ്റ്റ്ഗാര്‍ഡിന് സാധിച്ചത്.
നദിയില്‍ വീണ പന്ത്രണ്ടു വയസ്സുകാരനെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തണുത്തുറയാന്‍ തുടങ്ങിയ നദിയിലേക്ക് തെറിച്ചുവീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് കഴിഞ്ഞ ദിവസം കോസ്റ്റ് ഗാര്‍ഡും ഗാര്‍ഡയും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.ലൗത്തിലെ ദ്രൊഗോഡയിലുള്ള രാത്ത്മുള്ളന്‍ റോഡില്‍ നിന്നും സുഹൃത്തുക്കളുടെ കൂടെ കളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍ പെട്ടത്. പാലത്തിനുമുകളില്‍ കൂടിനില്‍ക്കുകയായിരുന്ന കൂട്ടുകാരുടെ ഇടയില്‍ നിന്നും ഒരു കുട്ടി മാത്രം കാലുതെറ്റി താഴെ ബൊയ്‌നി നദിയിലേക്ക് വീഴുകയായിരുന്നു.
അവിടെ കൂടിനിന്ന കുട്ടികളാണ് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചതെന്നാണ് ദ്രൊഗോഡ കോസ്റ്റ്ഗാര്‍ഡ് വക്താവ് അറിയിച്ചത്. ഏകദേശം വെകിട്ട് 6.40തോടുകൂടിയാണ് കുട്ടികളുടെ ഫോണ്‍ സന്ദേശം എത്തിയത്. പെട്ടെന്നു തന്നെ സുരക്ഷയ്ക്കായി എത്തിച്ചേരുകയായിരുന്നതായും വക്താവ് പറഞ്ഞു.
അതിനിടയില്‍ അവിടെ എത്തിച്ചേര്‍ന്ന രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരും സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ലൈഫ്‌ബോയ്ക്ക് സഹായവുമായി നിന്നു. കുട്ടിയെ നദിയിലേക്ക് താഴ്ന്നുപോകാതെ ഉയര്‍ത്തി നിര്‍ത്താന്‍ അവര്‍ക്കു സാധിച്ചു.

Scroll To Top