Saturday December 03, 2016
Latest Updates

തട്ടിപ്പുകളുടെ രൂപം മാറുന്നു; മുന്നറിയിപ്പുമായി നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി

തട്ടിപ്പുകളുടെ രൂപം മാറുന്നു; മുന്നറിയിപ്പുമായി നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി

ഡബ്ലിന്‍: കാലം മാറുമ്പോള്‍ തട്ടിപ്പുകളുടെ രൂപവും മാറും. നിതാന്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ എപ്പോഴാണ് ചതിക്കുഴിയില്‍ വീഴുന്നതെന്ന് പറയാനാകില്ല. അതുകൊണ്ട് തന്നെ പുതിയ രീതിയിലുള്ള തട്ടിപ്പുകളെക്കുറിച്ച് ബോധവാന്‍മാരാകുന്നത് നല്ലതാണ്. പുതിയ രൂപത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയത്. രൂപം മാറുന്ന തട്ടിപ്പുകളെക്കുറിച്ച് ദിനം പ്രതി നൂറുകണക്കിന് പരാതികള്‍ ലഭിക്കുന്നുണ്ടെന്നു കണ്‍സ്യൂമര്‍ ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ ഇനം തട്ടിപ്പുകളെക്കുറിച്ച് 835 പരാതികള്‍ കണ്‍സ്യൂമര്‍ ഏജന്‍സിക്ക് ലഭിച്ചു. 

വാടക പ്രോപ്പര്‍ട്ടികളുടെ ചിത്രം മോഷ്ടിച്ച് പുതിയ വെബ്‌സൈറ്റില്‍ പരസ്യം ചെയ്തുകൊണ്ട് പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള പുതിയ തട്ടിപ്പ് രീതികളുമായി നിരവധി പേര്‍ രംഗത്തുണ്ട്. ഇത്തരത്തില്‍ പരസ്യം ചെയ്യുന്ന പ്രോപ്പര്‍ട്ടികള്‍ക്ക് മുഴുവന്‍ തുക ഈടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.

ഹോളിഡെ യാത്രകള്‍ തയ്യാറെടുക്കുന്നവരെ പറ്റിച്ച് പണം തട്ടുന്നതാണ് മറ്റൊരു രീതി. പ്രോപ്പര്‍ട്ടികള്‍ വാങ്ങാനാണെങ്കിലും ഹോളിഡെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാണെങ്കിലും വിശ്വസനീയമായ സൈറ്റുകളെ മാത്രം ആശ്രയിക്കുക. കൂടാതെ പണം നല്‍കുമ്പോള്‍ മുഴുവന്‍ പണവും ഒറ്റയടിക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആദ്യം കുറച്ച് പണം നല്‍കുകയും സൈറ്റുകളുടെ വിശ്വസനീയത ഉറപ്പാക്കിയ ശേഷം മുഴുവന്‍ തുകയും നല്‍കുക. 

പാസ്വേഡുകളും ബാങ്ക് ഇടപാട് വിവരങ്ങളും ഓണ്‍ലൈനില്‍ മറ്റാര്‍ക്കും നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. 2011 ല്‍ കണ്‍സ്യൂമര്‍ ഏജന്‍സി നടത്തിയ ഒരു സര്‍വേ പ്രകാരം അയര്‍ലണ്ടിലെ 61 ശതമാനം പേരും ഒരിക്കലെങ്കിലും ഓണ്‍ലൈന്‍ പണം തട്ടിപ്പിന് ഇരയായതായാണ് റിപ്പോര്‍ട്ട്. 

Scroll To Top