Tuesday December 06, 2016
Latest Updates

തങ്ങള്‍ ലോകത്തിന്റെ നെറുകയിലെന്ന് യൂറോ മില്യന്‍ സമ്മാന ജേതാക്കള്‍

തങ്ങള്‍ ലോകത്തിന്റെ നെറുകയിലെന്ന് യൂറോ മില്യന്‍ സമ്മാന ജേതാക്കള്‍

(ഫോട്ടോ :മിസ്സ് അയര്‍ലണ്ട് ജസിക്കാ ഹേയ്‌സ് യൂറോ മില്യന്റെ പരസ്യ ചിത്രത്തില്‍ )

ഡബ്ലിന്‍: യൂറോ മില്യന്‍ ജാക്ക്‌പോട്ട് ജേതാക്കള്‍ സമ്മാനത്തുക കൈപ്പറ്റി. നാഷണല്‍ ലോട്ടറിയില്‍ എത്തിയാണ് സമ്മാന ജേതാക്കള്‍ 87 മില്യന്‍ യൂറോ കൈപ്പറ്റിയത്. അതേസമയം സമ്മാന തുക വാങ്ങിയ ശേഷവും അജ്ഞാതനായി തുടരാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ അയര്‍ലണ്ടിലെ ഏറ്റവും വലിയ ജാക്ക്‌പോട്ട് ജേതാവായ ഈ ഭാഗ്യവാനെ അല്ലെങ്കില്‍ ഭാഗ്യവാന്‍മാരെ കാണാന്‍ നാട്ടുകാര്‍ക്ക് ഭാഗ്യമില്ല. 

വെറും 6 യൂറോ ചെലവാക്കി വാങ്ങിയ ടിക്കറ്റിനാണ് 87 മില്യന്‍ യൂറോ സമ്മാനം ലഭിച്ചത്. പേരോ വിലാസമോ വെളിപ്പെടുത്താന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങള്‍ ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണെന്ന് സമ്മാന ജേതാക്കള്‍ പ്രതികരിച്ചു. സമ്മാനത്തുക കൈപ്പറ്റിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. അവസാനം ലഭിച്ച 87 മില്യന്‍ യൂറോയും കൂടെ ചേരുമ്പോള്‍ അയര്‍ലണ്ടില്‍ ഇതുവരെ ലഭിച്ച യൂറോ മില്യന്‍ ജാക്ക്‌പോട്ട് സമ്മാന തുക മൊത്തം 751 മില്യന്‍ യൂറോയായി. 

ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ ലഭിക്കുന്ന നാലാമത്തെ യൂറോ മില്യന്‍ ജാക്ക്‌പോട്ട് സമ്മാനമാണ് ഇത്. നേരത്തെ മയോയില്‍ വിറ്റ ഒരു ടിക്കറ്റിന് 31 മില്യന്‍ യൂറോ സമ്മാനം ലഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ വാട്ടര്‍ഫോര്‍ഡില്‍ നിന്ന് വാങ്ങിയ ഒരു ടിക്കറ്റിന് 12.8 മില്യന്‍ യൂറോ സമ്മാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡബ്ലിനില്‍ തന്നെ വിറ്റ മറ്റൊരു ടിക്കറ്റിന് 94 മില്യന്‍ യൂറോ സമ്മാനം ലഭിച്ചിരുന്നു. 

Scroll To Top