Friday December 09, 2016
Latest Updates

തങ്ങള്‍ ജിഹാദികളല്ല സൈനികരാണെന്ന് ഇറാഖിലെ ഐറിഷ് മുസ്ലീങ്ങള്‍

തങ്ങള്‍ ജിഹാദികളല്ല സൈനികരാണെന്ന് ഇറാഖിലെ ഐറിഷ് മുസ്ലീങ്ങള്‍

ഡബ്ലിന്‍: തങ്ങള്‍ ജിഹാദികളല്ല സൈനികരാണെന്ന് ഇറാഖിലെ ഐസിസ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന ഐറിഷ് മുസ്ലീങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ ധനസഹായത്തോടെ നടത്തിയ ഒരു പഠനത്തിന് വേണ്ടിയാണ് ഗവേഷകര ഐറിഷ് ജിഹാദികളുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിച്ചത്. തങ്ങളെ ജിഹാദികളെന്നോ തീവ്രവാദികളെന്നോ വിളിക്കരുതെന്നു ഇറാഖിലേക്കും സിറിയയിലെക്കും പോയിട്ടുള്ള ഐറിഷ് മുസ്ലീങ്ങളും അവരുടെ കുടുംബാംഗങ്ങളും പറയുന്നു. 

അയര്‍ലണ്ടില്‍ നിന്ന് ഉള്‍പ്പെടെ നിരവധി യൂറോപ്യന്‍ മുസ്ലീങ്ങള്‍ ഇറാഖിലും സിറിയയിലും ജിഹാദികളായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ടുകള്‍ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തിയത്. ഗാര്‍ഡയുടെ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടുകാരായ 30 മുസ്ലീങ്ങളെങ്കിലും ഇറാഖിലും സിറിയയിലും ജിഹാദികളായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഇവര്‍ അയര്‌ലണ്ടിലും വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നു. 

ഇറാഖില്‍ ഈയിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു ഐറിഷ് പൌരന്മാരുടെ കുടുംബാംഗങ്ങളെയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കണ്ടിരുന്നു. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ നിഷേധിച്ചു. ഇറാഖില്‍ പോരാടാന്‍ യൂറോപ്പില്‍ നിന്ന് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും അയര്‍ലണ്ടില്‍ സജീവമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഡ നിരീക്ഷണം ശക്തമാക്കി. 

അതേസമയം ഇറാഖിലെ മനുഷ്യത്വരഹിതമായ കൊലപാതകങ്ങളെ അയര്‍ലണ്ടിലെ മുസ്ലീം മത നേതാക്കള്‍ തള്ളിപ്പറഞ്ഞു. അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജെയിംസ് ഫോലെയുടെ ക്രൂരമായ കൊലപാതകം ഉള്‍പ്പെടെ ഐസിസ് നടത്തുന്ന കൂട്ടക്കുരുതി അപലപിക്കുന്നതായി മുസ്ലീം അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് മുന്‍ തലവന്‍ ഹുസൈന്‍ ബുഹിദാമ പറഞ്ഞു. 

Scroll To Top